ബെംഗലൂരു : നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഭാരതത്തില്‍ ജീവിച്ചിരുന്ന യോഗിവര്യന്‍ ‘പതഞ്‌ജലി ‘ മഹര്‍ഷിയുടെ ആദര്‍ശങ്ങളില്‍ ഊന്നല്‍ നല്‍കി ..ബാബാ രാം ദേവ് തുടക്കമിട്ട ‘ആയുര്‍വേദ വിപ്ലവം’ വളരെ വേഗത്തിലായിരുന്നു ഇന്ത്യന്‍ വിപണിയില്‍ ആഞ്ഞടിച്ചത് ..രാജ്യത്തുടനീളം നിരവധി ഔട്ട്‌ലെറ്റുകള്‍ക്ക് തുടക്കമിട്ടു ..അടിസ്ഥാന ആവശ്യങ്ങള്‍ക്കടമുള്ള ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയുടെ പേരില്‍ വമ്പന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടു ..എന്നാല്‍ കോടികള്‍ വിറ്റുവരവുള്ള ഈ സ്ഥാപനത്തിന്റെ പേരില്‍ ഈ അടുത്തിടെ വ്യാപക പരാതികളാണ് പ്രചരിക്കുന്നത് …ഈ അടുത്ത് ആയുര്‍വേദവും ,പുരാതന ഭാരതത്തിലെ സംഹിതകളും പിന്തുടരാന്‍ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന രാം ദേവിന്റെ , …
Read MoreAuthor: വാര്‍ത്താവിഭാഗം
ഒരു നിമിഷത്തെ അശ്രദ്ധ: മൈസൂര്‍ മൃഗശാലയിലെ ജീവനക്കാരന് മുതലയുടെ ആക്രമണത്തില്‍ പരിക്ക്
മൈസൂരു ; മൃഗശാലയില്‍ മുതലകളുടെ വേലിക്കെട്ട് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് പതിച്ച മൃഗശാല ജീവനക്കാരനെ മുതലകള്‍ ആക്രമിച്ചു …ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം …! നാളുകളായി മൈസൂര്‍ മൃഗശാലയിലെ തൊഴിലാളിയായിരുന്ന പുട്ടസ്വാമിക്കായിരുന്നു പരിക്കേറ്റത് ..ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ടു വിരലുകള്‍ നഷ്ടമായി ….! അതെ സമയം ഇത് മൃഗശാലയിലെ ആദ്യത്തെ സംഭവമാണെന്നും , സുരക്ഷാവീഴ്ചയോന്നും ഉണ്ടായിട്ടില്ല എന്നും മൃഗ ശാല എക്സിക്യുട്ടീവ് ഡയറക്ടര്‍ രവി ശങ്കര്‍ വ്യക്തമാക്കി .ക്ലീനിംഗ് സെക്ഷനിലെ നാലംഗ സംഘത്തില്‍പെട്ടയാളായിരുന്നു പുട്ടസ്വാമി ….വഴു വഴുപ്പുള്ള പ്രേദേശമായിരുന്നത് കൊണ്ടാണ് കാല്‍ വഴുതി താഴേയ്ക്ക് പതിച്ചത്…
Read Moreനോക്കൂ ..ഹെല്‍മെറ്റിന്റെ ഗുണം നിങ്ങള്‍ മനസ്സിലാക്കിയല്ലോ ….! ഇന്ദിര നഗറില്‍ ബൈക്ക് യാത്രയ്ക്കിടെ രാജസ്ഥാന്‍ സ്വദേശിയുടെ മേല്‍ മരം വീണു …രക്ഷപെട്ടത് ഹെല്‍മെറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം ….
ബെംഗലൂരു : ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് , ബൈക്ക് യാത്രയ്ക്കിടെ പൊടുന്നനെയായിരുന്നു ഒരു വൃക്ഷത്തിന്റെ ഒരു വന്‍ ശിഖരം രാജസ്ഥാന്‍ സ്വദേശിയായ വികാസ് കുമാറിന്റെയും സുഹൃത്തിന്റെയും മേല്‍ പതിച്ചത് …! അപ്രതീക്ഷിതമായ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞു വീണു ..പക്ഷെ തലയിലേക്ക് പതിച്ച ശിഖരം ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് തലയ്ക്ക് ഗുരുതര പരിക്ക് ഏല്‍പ്പിക്കാതിരുന്നത് ….കഴുത്തിലെ ചില നിസാര പരിക്കുകള്‍ ഒഴിച്ചാല്‍ ഇരുവരും ധരിച്ച ഹെല്‍മെറ്റ് കൊണ്ട് രക്ഷപെടുകയായിരുന്നു …ഹലസുര്‍ ട്രാഫിക്ക് പോലീസ് ട്വിറ്ററിലാണ് തകര്‍ന്ന ബൈക്കിന്റെയും , രക്ഷപെട്ട…
Read Moreഎസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ഇനി ട്രാന്‍സ് ജെണ്ടെര്‍ ഓപ്ഷനും ..
തിരുവനന്തപുരം : എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ഇനി ആണ്‍ ,പെണ്‍ എന്നതിന് പുറമേ ട്രന്‍സ്ജെണ്ടര്‍ എന്ന ഓപ്ഷന്‍ കൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി ..ഇതനുസരിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ കൂടി പ്രത്യേകം ലിംഗത്തിലേക്ക് മാറിയവര്‍ക്ക് തങ്ങളുടെ വിഭാഗം വെളിപ്പെടുത്താനുള്ള അവകാശം ഉണ്ടായിരിക്കും …മൂന്നാമത്തെ ഓപ്ഷനില്‍ ആണ് ട്രാന്‍സ്ജണ്ടറുകള്‍ എന്ന കോളം എസ് എസ് എല്‍ സി ബുക്കില്‍ പ്രത്യേകം അടയാളപ്പെടുത്തുന്നത് ..എല്ലാ സ്കൂള്‍ രേഖയിലും ഈ രീതി പിന്തുടരാന്‍ പ്രത്യേകം ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത് …
Read More‘ഡോള്‍ഫിന്‍ ‘ ഒരു സമുദ്ര രക്ഷകന്‍ ….! സോഷ്യല്‍ മീഡിയയിലെ പ്രമുഖ എഴുത്തുകാരനും , നാവികനുമായ ബക്കര്‍ അബൂ എഴുതുന്നൂ …..
ഈ ഭൂമിയില്‍ തലച്ചോറ് ഉപയോഗിച്ച് പരസ്പരം കൊല്ലാന്‍ പരിശീലിപ്പിക്കുന്ന ഏക ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. എന്നാല്‍ ഒരു പരിശീലനവും ലഭിക്കാതെ ഒരു മനുഷ്യജീവന്‍ അപകടത്തിലാവുമ്പോള്‍ അതിന് രക്ഷകനായി കൂട്ടുനില്‍ക്കുന്നവരാണ് ഡോള്‍ഫിനുകള്‍. കടല്‍ ഒരു മുത്തശ്ശിക്കഥയും പറഞ്ഞു കൊടുത്തില്ല, എന്നിരുന്നാലും ആഴക്കടലില്‍ മുങ്ങിത്താഴുന്നവനെ ഉയര്‍ത്തിക്കൊണ്ടുവരാനും, ദിക്ക് നഷ്ടപ്പെട്ടവരെ കരയ്ക്കടിപ്പിക്കാനും, കൊമ്പന്‍ സ്രാവുകളുടെ ആക്രമണത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുവാനും ഡോള്‍ഫിന്‍ സമുദ്ര സഞ്ചാരികളുടെ കൂടെയെന്നുമുണ്ട്. കടലിന്‍റെ അഗാധതയില്‍ മുങ്ങിത്താഴുന്നവനൊരു കൈത്താങ്ങ്, നൈസര്‍ഗികമായ സ്വഭാവഗുണമുള്ള ജലജീവികളില്‍, സന്ദര്‍ഭത്തിനൊത്ത് ബുദ്ധി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിനുകളാണ് ഇന്നത്തെ നമ്മുടെ വിഷയം. നാല്പത്തൊമ്പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക്…
Read Moreയഥാര്‍ത്ഥ സംഭവകഥയുടെ ചുവടു പിടിച്ചു മമ്മൂക്കയുടെ പുതിയ ചിത്രം ‘പരോള്‍ ‘, ട്രെയിലര്‍ പുറത്തിറങ്ങി,ലാലു അലക്സിന്റെ തിരിച്ചു വരവ് ശ്രദ്ധേയം !
അജിത് പൂജപ്പുരയുടെ രചനയില്‍ നവാഗതനായ ശരത് സന്തിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘പരോളിന്റെ ‘ ട്രെയിലര്‍ പുറത്തിറങ്ങി ..മിയ ജോര്‍ജ്ജ് , പല്ലവി ,തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍ …നടന്‍ ലാലു അലക്സിന്റെ നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചു വരവാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി ..ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അദ്ദേഹത്തിന്റെത് ….! യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ….കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന രീതിക്കൊപ്പം ‘ത്രില്ലര്‍ സ്വഭാവവും’ ചേരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത ….ചിത്രം ഈ മാസം തന്നെ തിയേറ്ററില്‍…
Read Moreകെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള കര്‍ണ്ണാടക ആര്‍ ടി സി ‘ഫ്ലൈ ബസില്‍ ‘ യാത്രയ്ക്കൊപ്പം ഇനി ഭക്ഷണവും …..
ബെംഗലൂരു: യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെ എസ് ആര്‍ ടി സി ഫ്ലൈ ബസില്‍ ഇനി യാത്ര ടിക്കറ്റിനൊപ്പം എയര്‍പോര്‍ട്ടിലെ ഔട്ട് ലെറ്റില്‍ നിന്ന് ഭക്ഷണം കൂടി കഴിക്കാന്‍ സാധിക്കും ….500 രൂപയുടെ ഓഫര്‍ വൌച്ചര്‍ ആണ് ടിക്കറ്റിനൊപ്പം ഓരോ യാത്രക്കാര്‍ക്കും നല്‍കുന്നത് …..എയര്‍പോര്‍ട്ടില്‍ നിന്ന്‍ സേലം ,മടിക്കേരി എന്നീ റൂട്ടുകളിലേക്കാണ് ഈ ഓഫര്‍ തുടക്കമിട്ടിരിക്കുന്നത് …വൈകാതെ മറ്റ് റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം …..മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍ പ്രാബല്യത്തില്‍ ഉള്ളതെന്ന്‍ അറിയിച്ചു ….! കെ എസ് ആര്‍ ടി സിയുടെ സേവനം…
Read Moreമയക്കുമരുന്നു കടത്തല്‍ : 2 നൈജീരിയന്‍ സ്വദേശികളും ,മുംബൈ സ്വദേശിനിയുമടക്കം മൂന്ന്‍ പേര്‍ ഹൈദരാബാദില്‍ പിടിയില്‍
ഹൈദരാബാദ് : അന്താരാഷ്ട്ര വിപണിയില്‍ നാലു ലക്ഷത്തോളം വില മതിക്കുന്ന കൊക്കെയ്നുമായി രണ്ടു നൈജീരിയന്‍ സ്വദേശികളും, ഒരു മുബൈ സ്വദേശിനിയെയും ഹൈദരാബാദ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു ..ഇവരില്‍ നിന്ന്‍ 80 ഗ്രാം കൊക്കെയ്ന് കണ്ടെടുത്തു ….ബിസ്സിനസ്സ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇരുവരും മുബൈ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് വ്യാപാരം ലക്ഷ്യമിട്ടാണ് എത്തിയത് എന്ന് പോലീസിനോട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട് … നൈജീരിയന്‍ പൌരന്മാരായ ഇദു പ്ലസ് (45), ഇമ്മാനുവേല്‍ ഉമുടു (43) , ഭാര്യ ലീല ശിവ കുമാര്‍ എന്നിവരാണ്…
Read More”ഒരു മൃഗയയുടെ ക്രൂര പര്‍വ്വം ”….ഇന്ന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ജീവിയെ കുറിച്ച് കേട്ടിട്ടില്ല എങ്കില്‍ നിങ്ങള്‍ ഇതറിയുക …!”ഈനാം പേച്ചി” പ്രകൃതിയില്‍ നിന്ന് മറയുകയാണ്
വാമൊഴിയായി പറഞ്ഞു പഴകിയ രസകരമായ ഒരു പഴംചൊല്ല് മലയാളിക്കു വളരെ പരിചിതമാണ് …”ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്”…! ഉപമയിൽ ഇതിലും രസകരവും സൂക്ഷ്മവുമായി വിവരിക്കാൻ മറ്റു വാക്കുകൾ ചുരുക്കമാണ് …..പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്ന രണ്ടു ജീവികളുടെയും രൂപഘടനെപ്പറ്റി വരും തലമുറ നിങ്ങളോട് ചോദിച്ചാൽ ഞെട്ടണ്ട കാര്യമില്ല ..കാരണം.. ഇവയിൽ ഒന്ന് ഇപ്പോഴേ തീവ്ര നാശത്തിന്റെ വക്കിലാണ് ….. ലോകത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഇനി കടുവയെന്നോ കണ്ടാമൃഗമെന്നോ ആയിരിക്കില്ല ആദ്യ സ്ഥാനങ്ങളിൽ ….. എട്ടുമുതൽ നൂറുസെന്റിമീറ്റർ വേറെ നീളമുള്ള, ”ഇന്റർ നാഷണൽ യൂണിയൻ…
Read Moreഅവസാന പന്തില്‍ സിക്സര്‍ , ”നാഗ നൃത്തത്തിനു മേല്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഗരുഡ താണ്ഡവം ” , നിഹാദസ് ട്രോഫി T20 കിരീടം ഇന്ത്യ സ്വന്തമാക്കി , ബംഗ്ലാദേശിനെ തകര്‍ത്തത് നാലു വിക്കറ്റിനു
പരാജയത്തില്‍ ദുഖിതരായ ബംഗ്ലാ ടീമംഗങ്ങള്‍ ബംഗ്ലാദേശ് നിരയിലെ ടോപ്പ് സ്കോറര്‍ ഷബീര്‍ അഹമദ് തോല്‍വിയില്‍ നിരാശനായ ബംഗ്ലാ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസ്സന്‍ കൊളംബോ : പ്രമുഖ താരങ്ങളുടെ അഭാവം കൊണ്ടു അപ്രധാനമെന്നു പലര്‍ക്കും തോന്നിയ നിഹാദസ് ട്രോഫി T20 യിലെ കഴിഞ്ഞു പോയ പല മത്സരങ്ങളും പ്രതീക്ഷിച്ചതിലേറെ ആവേശം സമ്മാനിച്ചായിരുന്നു കടന്നു പോയത് …ഒടുവില്‍ ഫൈനലിലും ആവേശത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല ….ബംഗ്ലാദേശ് ഉയര്‍ത്തിയ 166 റണ്‍സ് അവസാന പന്തില്‍ സിക്സര്‍ നേടി ഇന്ത്യ മറികടന്നു ….മധ്യ ഓവറുകളിലെ മെല്ലെപോക്ക്…
Read More