ഓസിസ് താരങ്ങള്‍ പന്തില്‍ കൃതൃമം കാട്ടിയെന്ന്‍ ആരോപണം : വിവാദങ്ങളുടെ അന്തരീക്ഷം നിറഞ്ഞു ദക്ഷിണാഫ്രിക്ക -ഓസീസ് മൂന്നാം ടെസ്റ്റ്‌ ,ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്

കേപ്ടൌണ്‍ : പെരുമാറ്റ ചട്ടങ്ങളുടെ പേരില്‍ ഏറെ പഴി കേട്ട ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മറ്റൊരു വിവാദം കൂടി ഉയര്‍ന്നു പൊങ്ങുന്ന സാഹചര്യമാണു ..! കളിക്കിടെ പന്തില്‍ കൃതൃമത്വം കാട്ടിയെന്ന് ആരോപിച്ചു   ഓസീസ് ബാറ്റ്സ്മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെ  പേരില്‍ ആരോപണമുയര്‍ന്നു …ഓസീസ് -ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ , മൂന്നാം ദിനത്തിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത് …ബാന്‍ ക്രോഫ്റ്റ് പന്തിനു സ്വിംഗ് ലഭിക്കാന്‍ രഹസ്യമായി സാന്‍ഡ് പേപ്പര്‍ പോലുള്ള എന്തോ ചെറിയ വസ്തു ഉപയോഗിച്ച് കീശയ്ക്കുള്ളിലാക്കിയ പന്തിന്‍ മേല്‍   സംശയകരമായ രീതിയില്‍  എന്തോ പ്രയോഗിക്കുന്നത് ക്യാമറയില്‍…

Read More

ടിപ്പു സുല്‍ത്താന്റെ ചരിത്രം അന്വേഷിച്ചു പോവുന്നവര്‍ മൈസൂരും ശ്രീരംഗ പട്ടണവും മാത്രം സന്ദര്‍ശിച്ചാല്‍ പോരാ ..! ഇവിടെ ദേവനഹള്ളിയിലും വരണം …! ഹൈദറിന്റെ ‘ സൗഭാഗ്യ സുമം’ വിരിഞ്ഞത് ഇവിടെ ….!

ദുഖകരമായ നാടകീയത നിറഞ്ഞ അസാധാരണമായ ഒരു ജീവിതം ….! മൈസൂര്‍ സുല്‍ത്താന്റെ ജീവിതത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം വസ്തുതകളുമായി ഇഴുകി ചേരുന്ന ഓരോ ചരിത്രാന്വേഷകര്‍ക്കും ആ ജീവിതം ആകര്‍ഷകമാവുന്ന ഘടകം ഇതൊക്കെയാവാം …അദ്ദേഹത്തെ ഇസ്ലാം മത സംരക്ഷകനാക്കുന്ന വര്‍ണ്ണനകള്‍ ഒരു വശത്തും , ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ എഴുതിപിടിപ്പിച്ച കള്ളകഥകള്‍ മറുവശത്തും തകൃതിയായി പ്രചരിക്കുമ്പോള്‍ ഇന്നും ആ ജീവിതം വിവാദങ്ങള്‍ നിറഞ്ഞ ചര്‍ച്ചകളിലൂടെ ഓര്‍മ്മിക്കപ്പെടുന്നു …. എന്തായാലും അതവിടെ നില്‍ക്കട്ടെ …..! മൈസൂര്‍ ശ്രീരംഗ പട്ടണത്ത് സ്ഥിതി ചെയ്യുന്ന ദാരിയ ദൌലത്ത് ബാഗ് എന്ന ടിപ്പുവിന്റെ…

Read More

അയര്‍ലന്റിനെ 5 വിക്കറ്റിനു തകര്‍ത്തു , ICC ലോക കപ്പിലേക്കുള്ള പാത വെട്ടി തുറന്ന്‍ അഫ്ഗാനിസ്ഥാന്‍ ..!

ഹരാരെ : സൂപ്പര്‍ സിക്സില്‍  അയര്‍ലന്റിനെതിരെ അഞ്ചു വിക്കറ്റ് ജയവുമായി അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് 2019 ലേക്ക് യോഗ്യത നേടി …! ആദ്യ റൌണ്ടുകളിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കൊടുവില്‍  നാടകീയമായിട്ടായിരുന്നു അഫ്ഗാന്റെ ഈ തിരിച്ചു വരവ് ..ലോകകപ്പ് യോഗ്യത റൌണ്ടില്‍ പത്തു ടീമുകള്‍ ആയിരുന്നു മത്സരിച്ചത് …അതില്‍ വെസ്റ്റ്‌ ഇന്‍ഡീസ് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു ..! ഇന്നലെ നടന്ന മത്സരത്തില്‍ ജയിക്കുന്ന ടീം സ്ഥാനമുറപ്പിക്കുന്ന ഘട്ടമായിരുന്നു …ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50   ഓവറില്‍  7 വിക്കറ്റിനു  209 റണ്‍സ് നേടി …ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ്…

Read More

ഒരു കാലഘട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ ബെംഗലൂരുവിലെ സിംഗിള്‍ സ്ക്രീന്‍ തിയേറ്റര്‍ ‘നടരാജ്’ ഇനി ഓര്‍മ്മയിലേക്ക് …! ഓഡിറ്റോറിയത്തിലേക്ക് മാറ്റപ്പെടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം..! ആരാധക വൃന്ദത്തിന്റെ അലയൊലികള്‍ ബാക്കിയാക്കി ഈ ആഴ്ച്ച ഷട്ടര്‍ വീഴും ….!

ബെംഗലൂരു :ആനന്ദ റാവു സര്‍ക്കിളിലേക്ക് യാത്ര ചെയ്യുമ്പോള്‍ , ശേഷാദ്രിപുരം ,മല്ലേശ്വരം റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു ‘നടരാജ് ‘ തിയേറ്റര്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടാവുമെന്നത് തീര്‍ച്ചയാണ് ….ഏറ്റവും അവസാനം അവിടെ റിലീസ് ചെയ്തത് വിജയ്‌ സേതുപതി – മാധവന്‍ ടീമിന്റെ ‘വിക്രം വേദ ‘യായിരുന്നു …! നീണ്ട 48 വര്‍ഷങ്ങളുടെ സേവനം മതിയാക്കി ‘നടരാജ് ‘ ഈ ആഴ്ച പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ വില്ലന്റെ സ്ഥാനത് നിര്‍ത്താന്‍ മുളച്ചു പൊന്തുന്ന മള്‍ട്ടിപ്ലക്സുകളുടെ കണക്കും ,സാമ്പത്തിക നഷ്ടവും തന്നെയാണ് ഉടമസ്ഥര്‍ക്ക് പറയാന്‍ കഴിയുന്നത് ..ശെരിയാണ്‌  ..!…

Read More

”അമാവാസി നാളില്‍ രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ അവന്‍ ഒരുങ്ങി കഴിഞ്ഞു …!” ഒടിയന്റെ ഒരു പുത്തന്‍ ലുക്ക് കൂടി പുറത്തു വന്നു ..

വമ്പന്‍ പ്രതീക്ഷ ഉണര്‍ത്തി ‘ഒടിയന്റെ’ മറ്റൊരു  രൂപം കൂടി പുറത്തിറങ്ങി ..നിഗൂഡതകള്‍ ബാക്കിയാക്കിയുള്ള ഈ ‘പുത്തന്‍  ലുക്കിന്’ ആരാധകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത് …ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍  ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌  ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുക്കയാണ് ..മോഹന്‍ലാലിന്റെ ഫെസ് ബുക്ക് പേജിലൂടെ ആണ്  ‘ഒടിയന്‍ മാണിക്യന്റെ’ പുതിയ രൂപം  പുറത്ത് വിട്ടത് ..ദിവസങ്ങള്‍ക്കു മുന്പ് ഇതേ പേജിലൂടെ പുറത്തു വിട്ട മറ്റൊരു ഷൂട്ടിംഗ് രംഗത്തില്‍ പ്രകാശ്‌ രാജ് ,മഞ്ചു വാര്യര്‍ എന്നിവരുടെ കഥാപാത്രങ്ങളുമുണ്ടായിരുന്നു…ഒക്ടോബറിലാണ് ചിത്രത്തിന്റെ റിലീസ്…

Read More

നൈട്രജന്‍ ഗ്യാസ് നിറച്ച ബലൂണുകളില്‍ നിന്ന് പൊട്ടിത്തെറി ,മൈസൂരുവിനടുത്ത മാണ്ട്യ ജില്ലയില്‍ ആറു കുട്ടികളുള്‍പ്പടെ 11 പേര്‍ക്ക് പൊള്ളലേറ്റു .ഒരാളുടെ നില അതീവ ഗുരുതരം

ബെംഗലൂരു : മാണ്ട്യ ജില്ലയിലെ കാവേരിപുരയില്‍ നൈട്രജന്‍ നിറച്ച ബലൂണുകളില്‍ നിന്നുണ്ടായ  അപ്രതീക്ഷിതമായ  സ്ഫോടനത്തില്‍ 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു ….ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ….! ഇന്നലെ വൈകുന്നേരം 4   മണിയോടെയാണ് ദുരന്തമുണ്ടായത് …! മാണ്ട്യയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ക്കു വേണ്ടിയായിരുന്നു ഒരു സ്വകാര്യ പരസ്യ  ഏജന്‍സിയുടെ കീഴില്‍ ബലൂണുകള്‍ തയ്യാറാക്കിയതും ..തുടര്‍ന്ന്‍ അവയുടെ പരീക്ഷണ പറത്തല്‍ സംഘടിപ്പിച്ചതും !  വേണ്ടത്ര സജ്ജീകരണങ്ങളൊരുക്കാതെയായിരുന്നു  ഈ റിഹേഴ്സല്‍ …!  പാര്‍പ്പിടസമുച്ചയങ്ങള്‍ നിറഞ്ഞ സ്ഥലമായത് കൊണ്ട് വര്‍ണ്ണ ശബളമായ പ്രദര്‍ശനം…

Read More

വിവാദങ്ങള്‍ക്ക് വിട നല്‍കി ‘എസ് ദുര്‍ഗ്ഗ ‘ പ്രദര്‍ശനത്തിന് …..

പ്രതിസന്ധികള്‍ മറി കടന്നു വിവാദ ചിത്രം ‘എസ് ദുര്‍ഗ്ഗ’ ഇന്ന്‍ പ്രദര്‍ശനത്തിനു എത്തും  …പേരുമായി ബന്ധപ്പെട്ടു ഒട്ടേറെ വിവാദങ്ങള്‍ തരണം ചെയ്ത ശേഷമാണു ചിത്രം റിലീസിന് ഒരുങ്ങുന്നത് …..’സെക്സി ദുര്‍ഗ്ഗ’ എന്ന ആദ്യ പേര് നീക്കം ചെയ്യാതെ ചിത്രം റീലീസ് ചെയ്യാന്‍ കഴിയില്ല എന്ന സെന്‍സര്‍ ബോര്‍ഡിന്റെ പിടി വാശിയായിരുന്നു മാസങ്ങള്‍ക്കു മുന്പ് റീലീസ് ചെയ്യേണ്ട ചിത്രത്തെ ഇത്രയും വൈകിപ്പിച്ചത് ..പേരു മാറിയാലും ചിത്രത്തിന്റെ ‘സ്വത്വം ‘ മാറില്ല എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി ….ഇന്നലെ റിലീസിനോട് അനുബന്ധിച്ച് ,സെന്‍സര്‍ ബോര്‍ഡിനെതിരെയുള്ള…

Read More

ഏപ്രില്‍ 2 നു സംസ്ഥാനത്ത് പൊതു പണിമുടക്ക്

തിരുവനന്തപുരം  : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചു വരുന്ന മാസം ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക് …..ബി എം എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയന്റെതാണ് തീരുമാനം ..!എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും ,നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു ..സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കാന്‍ തൊഴിലുടമകള്‍ക്ക് സൌകര്യമൊരുക്കുന്നതാണ് ഈ ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം …എന്നാല്‍ നിലവിലുള്ള സ്ഥിര ജീവനക്കാര്‍ക്ക് ഈ വിജ്ഞാപനത്തില്‍ പറയുന്ന നിയമം ബാധകമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് …..

Read More

അഫ്രീദി പറയുന്നു , ഇന്ത്യന്‍ കളിക്കാര്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക് കടന്നു വരണം …….

ലാഹോര്‍ : പാകിസ്താന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ മുന്നേറാന്‍ ഇന്ത്യന്‍ കളിക്കാര്‍ പങ്കെടുക്കണം …..! ‘ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് അതെന്നു അറിയാം ..എങ്കിലും മനസ്സു കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നത്  ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് …. ഇന്ത്യയുടെ  ലോകോത്തര താരങ്ങള്‍ നമ്മുടെ ലീഗില്‍ കളിക്കാന്‍ ഇടയായാല്‍ നമ്മുടെ ക്രിക്കറ്റ് വളരെയേറെ മുന്നേറാന്‍ സഹായകമാകും ..അന്താരാഷ്ട്ര മത്സരങ്ങള്‍ വിട്ടാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുകയുള്ളൂ  …നിലവിലെ രാഷ്ട്രീയ സംഭവ വികസങ്ങള്‍ക്ക് അയവു വന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൌഹൃദപരമായ ഒരു അന്തരീക്ഷം…

Read More

കര്‍ഷകന്‍ രക്ഷപ്പെടുത്തിയത് ജീവനോടെ കുഴിച്ചു മൂടിയ ചോര കുഞ്ഞിനെ ….! കരളലിയിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത് ചിക്കബെല്ലാപൂര്‍ ജില്ലയില്‍

ബെംഗലൂരു : ചിക്കബെല്ലാപൂര്‍ ജില്ലയിലെ ചിന്താമണി താലൂക്കില്‍ കര്‍ഷകന്‍ രക്ഷപ്പെടുത്തിയത് പാതിയോളം സംസകരിച്ച ജീവനുള്ള ചോര കുഞ്ഞിനെ … കഴിഞ്ഞ ദിവസം  പുലര്‍ച്ചെ പതിവു പോലെ  കൃഷി സ്ഥലത്തേയ്ക്ക പുറപ്പെട്ട തട്ടേ ഗൌഡ എന്ന വ്യക്തിയാണ് തന്റെ വളര്‍ത്തു നായയുടെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നി കൃഷി സ്ഥലം ഒന്ന് പരത്താന്‍ ആരംഭിച്ചത് ….തുടര്‍ന്നായിരുന്നു ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കാണാന്‍ ഇടയായത് ..ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാതിയോളം കുഴിച്ചു മൂടിയിരിക്കുന്നു …കാലുകള്‍ ഇടയ്ക്ക് കാക്കകളും മറ്റും വന്നു കൊത്തിപ്പറിക്കുന്നുണ്ട് …തന്റെ കഴുത്തിലെ…

Read More
Click Here to Follow Us