അയര്‍ലന്റിനെ 5 വിക്കറ്റിനു തകര്‍ത്തു , ICC ലോക കപ്പിലേക്കുള്ള പാത വെട്ടി തുറന്ന്‍ അഫ്ഗാനിസ്ഥാന്‍ ..!

ഹരാരെ : സൂപ്പര്‍ സിക്സില്‍  അയര്‍ലന്റിനെതിരെ അഞ്ചു വിക്കറ്റ് ജയവുമായി അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് 2019 ലേക്ക് യോഗ്യത നേടി …! ആദ്യ റൌണ്ടുകളിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കൊടുവില്‍  നാടകീയമായിട്ടായിരുന്നു അഫ്ഗാന്റെ ഈ തിരിച്ചു വരവ് ..ലോകകപ്പ് യോഗ്യത റൌണ്ടില്‍ പത്തു ടീമുകള്‍ ആയിരുന്നു മത്സരിച്ചത് …അതില്‍ വെസ്റ്റ്‌ ഇന്‍ഡീസ് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു ..! ഇന്നലെ നടന്ന മത്സരത്തില്‍ ജയിക്കുന്ന ടീം സ്ഥാനമുറപ്പിക്കുന്ന ഘട്ടമായിരുന്നു …ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50   ഓവറില്‍  7 വിക്കറ്റിനു  209 റണ്‍സ് നേടി …ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ് അര്‍ദ്ധ സെഞ്ചുറി നേടി …മികച്ച രീതിയില്‍ പന്തെറിഞ്ഞ റാഷിദ്‌ ഖാന്റെ മികവാണ് അയര്‍ലന്റിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കാന്‍ സഹായമായത് ..ഖാന്‍ പത്ത് ഓവറില്‍ നാല്‍പ്പത് റണ്‍സ് വഴങ്ങി മൂന്ന്‍ വിക്കറ്റ് നേടി …! മറുപടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ മുഹമദ് ഷഹ്സാദിന്റെയും ,ക്യാപ്റ്റന്‍ അസ്ഗാറിന്റെയും പ്രകടനത്തിലൂടെ ജയം കൈയ്യെത്തി പിടിക്കുകയായിരുന്നു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts