മധുവിന്‍റെ കുഞ്ഞുപെങ്ങള്‍ പൊലീസ് സര്‍വ്വീസിലേക്ക്.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്‍റെ കുഞ്ഞുപെങ്ങള്‍ ചന്ദ്രിക സർക്കാർ സർവീസിലേക്ക്. പാലക്കാട് ജില്ലയിലേക്കുള്ള വനിതാ സിവിൽ പൊലീസ് ഓഫീസറുടെ ആദിവാസി മേഖലയിൽ നിന്നുള്ള പി.എസ്.സിയുടെ പ്രത്യേക റാങ്ക് പട്ടികയിൽ അഞ്ചാം റാങ്കാണ് സഹോദരി ചന്ദ്രികയ്ക്കുള്ളത്.

നിലവിൽ അഞ്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചന്ദ്രികയ്ക്ക് നിയമനം ഉറപ്പാണ്. മധു കൊല്ലപ്പെട്ട് ഒരു മാസം തികയുമ്പോഴാണ് സഹോദരി പി.എസ്.സി വഴി പൊലീസ് സർവീസിലേക്ക് കയറുന്നത്.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

ഫെബ്രുവരി 22നാണ് മധുവിനെ അട്ടപ്പാടിയിൽ വെച്ച് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദിച്ചു കൊന്നത്. കേസിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts