കര്‍ണ്ണാടക സംസ്ഥാനത്തിന്റെ പ്രത്യേക പതാക : ഇലക്ഷന്‍ അടുത്തതിനാല്‍ അനാച്ഛാദനം നീട്ടിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്രം , ട്വിറ്ററില്‍ കുറിക്കുകൊള്ളുന്ന വാക്കുകളുമായി എതിര്‍പ്പ് പ്രകടിപ്പിച്ചു സിദ്ധരാമയ്യ…

ബെംഗലൂരു : നാളുകളായുള്ള കന്നഡ ജനതയുടെ ആഗ്രഹമെന്ന നിലയിലാണ് രണ്ടു മാസങ്ങള്‍ക്ക് മുന്പ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കൊടി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പില്‍ അവതരിപിച്ചത് …എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ ഔദ്യോഗികമായി പുറത്തിറക്കാന്‍ കഴിയുകയില്ല എന്ന് മുഖ്യ മന്ത്രി സിദ്ധ രാമയ്യ വ്യക്തമാക്കിയിരുന്നു ..ഇതിനായി പ്രധാന മന്ത്രിയോട് അനുമതി തേടിയെങ്കിലും പല വിധ കാരണങ്ങള്‍ നിമിത്തം നീണ്ടു പോയി …തുടര്‍ന്ന്‍ അടുത്തിടെ വിശദീകരണം തേടിയപ്പോള്‍ അസംബ്ലി ഇലക്ഷന്‍ അടുത്തിതിനാല്‍ ഇത്തരം പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനായിരുന്നു ഉത്തരവ് ..എന്നാല്‍ കന്നഡ ജന വികാരത്തെ വില കുറച്ചു…

Read More

കുതിച്ചുയരുന്ന വേനല്‍ ചൂടിനു പിന്നാലെ കൊതുക് ശല്യവും രൂക്ഷം : ആകെ വലഞ്ഞു ‘ഉദ്യാന നഗരി ‘

ബെംഗലൂരു : ‘കൂളിംഗ് സിറ്റി’ എന്ന പ്രയോഗമൊക്കെ പണ്ടായിരുന്നുവെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുളിര്‍മയുള്ള ഒരു ഹരിതാപഭംഗിയും അധികം ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതുമൊക്കെ ബെംഗലൂരുവിന്റെ അസ്തമിക്കാത്ത പ്രതീക്ഷകള്‍ തന്നെയായിരുന്നു  ..എന്നാല്‍ ഈ അടുത്ത് വര്‍ദ്ധിച്ചു വരുന്ന കൊതുക് ശല്യം നിമിത്തം ആകെ പൊറുതി മുട്ടിയിരിക്കുക തന്നെയാണ് നിവാസികള്‍ ..   പൊതുസ്ഥലത്ത് കുമിഞ്ഞു കൂടുന്ന ചപ്പു ചവറുകളും , താറുമാറായ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെതന്നെയാണ് കൊതുകള്‍ പെരുകുന്നതിന്റെ പ്രധാന കാരണമെന്നാണ് ചൂണ്ടികാട്ടുന്നത് ..അടുത്തുണ്ടായ വേനല്‍ മഴകളില്‍ ,ഒഴുകി പോവാതെ കെട്ടി കിടക്കുന്ന ജലം ഓടകളിലും മറ്റും…

Read More

‘അഴിമതിക്ക് നേരെ വിസില്‍ പോട്’ ,പൊതുജനത്തിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി ഉലനായകന്‍ …

ചെന്നൈ : അഴിമതിയടക്കമുള്ള ജനങ്ങളുടെ പ്രശനങ്ങളും മറ്റും പരിഹരിക്കാന്‍ പുതിയ രീതികള്‍ ആസൂത്രണം ചെയ്ത് കമല്‍ ഹാസന്‍ ..അടുത്തിടെ അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ‘മക്കള്‍ നീതി മയ്യം ‘കേന്ദ്രീകരിച്ചാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് …..തന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുജനത്തിന് വെല്ലുവിളി നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം നേടാന്‍ ഈ രീതി ഉപകാരപ്പെടുത്താനാണ് നീക്കം ..എന്നാല്‍ ഇത് കേവലം നിയമ പാലനത്തിന് പകരമുള്ള രീതി അല്ലെന്നും , പ്രശ്നങ്ങള്‍ അധികൃതരുടെ അടുക്കല്‍ വേഗമെത്തിക്കാനുള്ള മാര്‍ഗ്ഗം മാത്രമാണെനും അദ്ദേഹം കൂട്ടി ചേര്‍ത്തു ..’മിയാം…

Read More

ഐപിഎല്‍ : ഡല്‍ഹിയെയും കീഴടക്കി പോയിന്റ് പട്ടികയില്‍ ചെന്നൈ തലപ്പത്ത്

പുനൈ :നായകന്‍ ധോണിയുടെ കിടിലന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ പടുത്തുയര്‍‍ത്തിയ കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ ഡെയര്‍ ഡെവിള്‍സിനു കഴിഞ്ഞില്ല ….യുവതാരങ്ങളായ റിഷഭ് പന്തും ,വിജയ ശങ്കറും പൊരുതി നോക്കിയെങ്കിലും ജയം കയ്യെത്തി പിടിക്കാവുന്നതിലും അകലെയായിരുന്നു …   സ്കോര്‍ : ചെന്നൈ സൂപ്പര്‍ കിംഗ്സ് , 20 ഓവറില്‍ 4 വിക്കറ്റിനു 211 ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് , 20 ഓവറില്‍ 5 വിക്കറ്റിനു 198..   ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്സന്‍ ,ഡുപ്ലെസിസ്…

Read More

‘അടിയറവ്’ പറഞ്ഞു ആര്‍ സി ബി..! കൊല്‍ക്കട്ടയ്ക്ക് ആറു വിക്കറ്റ് ജയം

ബെംഗലൂരു : ഐ പി എല്‍ എന്ന് പറഞ്ഞാല്‍ പൊതുവേ ബാറ്റ്സ്മാന്മാരുടെ പ്രകടനങ്ങള്‍ക്കാണ് മുന്‍ തൂക്കം … എന്നാല്‍ ബൌളര്‍മാരുടെ കഴിവ് എന്താണെന്ന് ഈ സീസണില്‍ ഹൈദരാബാദ് പോലുള്ള ടീമുകള്‍ തെളിയിച്ചു തന്നു ..പ്രഗല്‍ഭരായ ഒരു കൂട്ടം ബാറ്റ്സ്മാന്മാരും , ഓള്‍ റൌണ്ടര്‍മാരും ഉണ്ടെങ്കിലും പേരിനും പോലും ഒരു ലോകോത്തര ബൌളറുടെ സാന്നിധ്യമില്ലായ്മ തന്നെയാണ് ബെംഗലൂരുവിന്റെ പരാജയകാരണമെന്നു അടിവരയിട്ടു പറയാം …   കോഹ്ലിയടക്കമുള്ള മുന്‍നിര ബാറ്റ്സ്മാന്മാരുടെ മികവില്‍ 4 വിക്കറ്റിനു 175 റണ്‍സ് എന്ന പൊരുതാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും , ബൌളര്‍മാരുടെ പരാജയവും…

Read More

‘അറബി ക്കടലിലെ സിംഹത്തിന്റെ’ ചരിത്രം പറയാന്‍ പ്രിയനും ലാലേട്ടനും , ബഡ്ജറ്റ് നൂറു കോടി , ചിത്രീകരണം നവംബറില്‍ .

കോഴിക്കോട് സാമൂതിരിയുടെ പടത്തലവന്മാരായിരുന്ന നാല് കുഞ്ഞാലിമരയ്ക്കാര്‍ മാരുടെയും ജിവിതം ചരിത്രത്തില്‍ വിളങ്ങി നില്‍ക്കുന്ന ഒരേടാണ് …പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ സമുദ്രപാതയില്‍ വെള്ളിടി തീര്‍ത്ത ധീരന്മാരുടെ കഥ അഭ്രപാളിയിലെതുന്ന ആ അത്ഭുതം ഇതാ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നു …മലയാളത്തിലെ ഏറ്റവും വലിയ ബിഗ്‌ ബജറ്റുമായാണ് പ്രിയദര്‍ശനും -മോഹന്‍ലാലും ഇത്തവണ എത്തുന്നത് …   ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂറിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പും ,മൂണ്‍ ഷോട്ട് എന്റര്‍ട്ടെയിന്‍മെന്റും നിര്‍മ്മാണത്തില്‍ പങ്കാളികളാവും ..ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം പറഞ്ഞ ‘കാലാപാനി ‘യുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ് ഈ സിനിമയുടെ പിന്നണിയിലുമുള്ളത് ….…

Read More

കവര്‍ച്ചകള്‍ക്ക് ശമനമില്ല , പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു ..

ബെംഗലൂരു : ലോക്കറില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു മടങ്ങവേ , ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ചു ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണങ്ങള്‍ കവര്‍ന്നു ..ബാനസ് വാഡി 100 ഫീറ്റ് റോഡില്‍ വെച്ചായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ..സ്ഥലം നിവാസിയായ ലക്ഷ്മി എന്ന വീട്ടമ്മയാണ് കവര്ച്ചയ്ക്ക് ഇരയായത് ..   സമീപത്തെ ആന്ധ്രാ ബാങ്കില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു HRBR ലേ ഔട്ടിലെ തന്റെ വസതിയിലേക്ക് മടങ്ങവേ തന്ത്രപരമായി പിന്തുടര്‍ന്ന സംഘമാണ് കവര്‍ച്ച നടത്തിയത് ..ഇതിനായി മോഷ്ടാക്കള്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നു മനസ്സിലായി ..കാറിലെത്തിയ സ്ത്രീ…

Read More

മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണ് , ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ആലേഖനം ചെയ്ത പഴയ കാല ഭാരതത്തിന്റെ മുഖം വിളിച്ചോതുന്ന ഛായാചിത്രങ്ങളില്‍ ഒന്ന്..,കെ ആര്‍ മാര്‍ക്കറ്റിനെ കുറിച്ച് അറിയേണ്ട ചിലതുണ്ട് !

 കൃത്യമായി പറഞ്ഞാല്‍ 1790 കാലഘട്ടം…   മൂന്നാം ആഗ്ലോ മൈസൂര്‍ യുദ്ധം പൊട്ടിപുറപ്പെട്ട നാളുകളായിരുന്നു അത് ..  ടിപ്പുവിനെ നാലുഭാഗത്തും ശത്രുക്കള്‍ ആക്രമിച്ചു തുടങ്ങി ,തെക്കേ ഇന്ത്യയിലെ നാട്ടു രാജാക്കന്മാര്‍ തെക്ക് നിന്നും, മറാട്ടികള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ നിന്നും ,ബ്രിട്ടീഷുകാരും നിസാമും കിഴക്കു നിന്നും അക്രമം അഴിച്ചു വിട്ടു …. , തമിഴ് നാട്ടില്‍ നില നിന്ന കോട്ടകള്‍ കീഴടക്കി മുന്നേറിയ ബ്രിട്ടീഷ് സൈന്യം തൊട്ടടുത്ത വര്ഷം ബാംഗ്ലൂരിലേക്ക് ചുവടു വെച്ചു ..ഹലസൂര്‍ ഗെറ്റ് കീഴടക്കി നീങ്ങിയ  സൈന്യത്തിനു  ( ഇന്നത്തെ കോപ്പറേഷന്‍ കെട്ടിടത്തിന്റെ…

Read More

ഐ പി എല്‍ : ചെന്നെയ്ക്കെതിരെ മുംബൈക്ക് വിജയം..

പുനൈ : അര്‍ദ്ധ സെഞ്ചുറിയുമായി നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റ് ജയം ..ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ കുറിച്ച 169 റണ്‍സ് , മുംബൈ അവസാന ഓവറില്‍ 2 ബാക്കി നില്‍ക്കെ മറികടന്നു …നായകന്‍ രോഹിത് ശര്‍മ്മയുടെ (56) അര്‍ദ്ധ സെഞ്ചുറിയാണ് ടീമിന്റെ വിജയത്തിന് നിര്‍ണ്ണായകമായാത് ..33 പന്തില്‍ 6 ഫോറുകളും 2 സിക്സുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ് … ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സൂര്യ കുമാര്‍ യാദവ് , എവിന്‍ ലൂയീസ്…

Read More

”ബൌളിംഗ് ഡിപ്പാര്‍ട്ട്മെന്റ് സ്ട്രൈക്ക് എഗൈന്‍ ” പഞ്ചാബിനെതിരെ ഹൈദരാബാദിനു 13 റണ്‍സ് വിജയം ,ബേസില്‍ തമ്പി കസറി ..

ഹൈദരാബാദ്: അത്ര പേരു കേട്ട ബാറ്റിംഗ് നിരയോന്നുമല്ല സണ്‍ റൈസേഴ്സിന് ,ഉള്ള കുറച്ചു ബാറ്റ്സ്മാന്മാരാവട്ടെ ഫോമിലുമല്ല ..എന്നിട്ടും ഒരു പറ്റം ബൌളര്‍മാരുമായി കെയ്ന്‍ വില്ല്യംസണ്‍ നടത്തുന്ന ഈ പോരാട്ടം ഐ പി എല്‍ പതിനൊന്നാം സീസണില്‍ ആവേശ പൂരമാണ്‌ തീര്‍ക്കുന്നത് …പേരു കേട്ട മുബൈ പിള്ളേരെ വെറും 87 നു എറിഞ്ഞിട്ട അതെ വീര്യം ഇന്നലെ പഞ്ചാബിനെതിരെയും പുറത്തെടുത്തപ്പോള്‍ വിജയം 13 റണ്‍സിനു …   സ്കോര്‍; സണ്‍ റൈസേഴ്സ് 20 ഓവറില്‍ 6 വിക്കറ്റിനു 132.. പഞ്ചാബ് 19.2 ഓവറില്‍ 119 നു…

Read More
Click Here to Follow Us