കറാച്ചി: പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർ അക്രമികളുടെ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ ഗാർഡൻ ഈസ്റ്റ് സ്വദേശിയായ പ്രീതം ലഖ്‌വാനിയെയാണ്(56) അക്രമികൾ അദ്ദേഹത്തിന്റെ ആശുപത്രിക്ക് മുന്നിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്.ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായി ഇറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പ്രീതം ലഖ്‌വാനിയുടെ മകന്‍ രാകേഷ് കുമാര്‍ പറഞ്ഞതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്ത് വൈദ്യുതി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അക്രമികളെ ആരും കണ്ടിട്ടില്ലെന്നാണ് വിവരം. ആരും അക്രമിയെ കണ്ടതായി മൊഴി നല്‍കിയിട്ടില്ല. ഒരാളാണോ ഒന്നില്‍ കൂടുതല്‍ ആളുകളാണോ വെടിവച്ചതെന്ന് പോലീസ് അന്വേഷിക്കുകയാണ്.കൊലപാതകത്തിന്…
Read MoreAuthor: എഡിറ്റോറിയല്‍
ഗോ സംരക്ഷണത്തിന്റെ പേരിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് നരേന്ദ്ര മോഡി.ഇവർക്കെതിരെ സംസ്ഥാനങ്ങൾ നടപടി എടുക്കേണമെന്നും നിർദ്ദേശം.കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന തിരിച്ചറിവിൽ പ്രധാനമന്ത്രി
ന്യൂഡൽഹി:ഗോ വധത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോ സംരക്ഷണത്തിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗോ സംരക്ഷകരെന്ന പേരില്‍ ക്രിമിനലുകളാണ്അക്രമമുണ്ടാക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ചിലര്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.മുഖംമൂടിയണിഞ്ഞ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സംസ്ഥാന സർക്കാറുകള്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മോദി പറഞ്ഞു. വിദേശത്ത് ആദരവും അംഗീകാരവും ലഭിച്ച ബി.ആർ അംബേദ്കര്‍ക്ക് ഇന്ത്യയില്‍ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു.. എന്നാല്‍, അദ്ദേഹം ഇന്ത്യയില്‍ തുടര്‍ന്ന്, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നത് പ്രചോദനം നല്‍കുന്നതാണെന്നും…
Read Moreയു ഡി എഫ് വിടുന്ന കാര്യത്തിൽ സൂചന നൽകി മാണി. ഇരു മുന്നണികളോടും സമദൂരമെന്നും,എന്ത് വേണമെന്ന് തനിക്കു നിശ്ചയമില്ലായെന്നും,കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും മാണി
പത്തനംതിട്ടയിലെ ചരള്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ മുന്നണി വിടുമെന്ന് വ്യക്തമായ സൂചന നല്‍കി കെ.എം മാണി സംസാരിച്ചു . കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച മാണി, മുന്നണിയില്‍ കടുത്ത വേദന അനുഭവിക്കേണ്ടി വന്നെന്നും സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന് ആരെയും വിരട്ടാന്‍ ലക്ഷ്യമില്ല. ആരോടും പകയില്ല. എന്നാല്‍ പാര്‍ട്ടിക്ക് അടിമത്വ മനോഭാവമോ, അപകര്‍ഷതാ ബോധമോയില്ല. സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്തത്. വിഷയാധിഷ്ഠിത നിലപാടുകളാണ് സ്വീകരിക്കുന്നത്. ഓരോ കാര്യങ്ങളുടേയും ശരിയും തെറ്റും…
Read Moreപാക്കിസ്ഥാന്റെ മണ്ണിൽ പോയി പാക്കിസ്ഥാനെ വെല്ലുവിളിച്ച് രാജ്നാഥ് സിങ് തിരിച്ചെത്തി,പാകിസ്ഥാൻ തന്നോട് മോശമായി പെരുമാറി.കൂടെ പോയ മാധ്യമങ്ങളെ അപമാനിച്ചു ,താൻ ഭക്ഷണ സൽക്കാരം നിരസിച്ചുവെന്നും ഭക്ഷണം കഴിക്കാനല്ല പോയതെന്നും രാജ്യസഭയിൽ വ്യക്തമാക്കി.
ന്യൂഡല്‍ഹി : ഇസ്ളാമബാദിലെത്തിയ തന്നോട് ആതിഥേയ രാജ്യമായ പാകിസ്ഥാന്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ തുറന്നടിച്ചു. സാര്‍ക് യോഗത്തിലെ തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ലെന്നും പ്രസംഗം പ്രക്ഷേപണം ചെയ്തില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇത്തരത്തില്‍ കീഴ്വഴക്കമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും വിദേശ മന്ത്രാലയത്തോട് ചോദിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.രാജ്നാഥ് സിങ്ങിന്റെ പ്രസംഗം മൂടിവച്ചിട്ടില്ലെന്ന നിലപാടാണ് വിദേശമന്ത്രാലയം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, രാജ്യസഭയില്‍ വിദേശമന്ത്രാലയത്തിന്റെ നിലപാട് ഖണ്ഡിക്കും വിധമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. തന്നോടൊപ്പമെത്തിയ…
Read Moreഅമ്പിളിയമ്മാവനിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യേണ്ട കാലം വിദൂരമല്ല
വാഷിങ്ടണ്‍: ഇനി ചന്ദ്രനിലേക്ക് ടൂർ പോകുന്ന കാലം വിദൂരമല്ല എന്നാണ് ഈ രംഗത്തുള്ള പുതിയ പുരോഗതികൾ തെളിയിക്കുന്നത് .മനുഷ്യചരിത്രത്തിലാദ്യമായി ചന്ദ്രനിലേക്ക് യാത്ര സംഘടിപ്പിക്കാന്‍ സ്വകാര്യ കമ്പനിക്ക് യു.എസ് സര്‍ക്കാര്‍ അനുമതി നല്‍കി. ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൂണ്‍ എക്സ്പ്രസ്’ കമ്പനിക്കാണ് അടുത്ത വര്‍ഷം അവസാനത്തോടെ യാത്ര സംഘടിപ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനാവില്ളെങ്കിലും അതിനോട് ചേര്‍ന്ന് യാത്രചെയ്യാനാവും. ന്യൂസിലന്‍ഡില്‍നിന്നാണ് യാത്ര തുടങ്ങുക. റോക്കറ്റിന്‍െറ പരീക്ഷണം ഇതുവരെ നടന്നിട്ടില്ളെങ്കിലും ഉടന്‍ നടക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ ആയ ബോബ് റിച്ചാര്‍ഡ്സ് പറയുന്നു.വലിയ വാഷിങ്മെഷീനോളം പോന്നതായിരിക്കും തങ്ങളുടെ ചാന്ദ്രവാഹനമെന്ന്…
Read Moreബാറില്‍ തീപിടുത്തം; 13 മരണം; ദുരന്തങ്ങൾ ഒന്നൊഴിയാതെ ഫ്രാൻസ്
പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൗനിലുള്ള ബാറില്‍ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു. റൗനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. മദ്യശാലയില്‍ ജന്മദിനാഘോഷത്തിനായി യുവാക്കള്‍ ഒത്തുകൂടിയപ്പോഴാണ് തീപിടിച്ചത്. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
Read Moreപിഞ്ചുകുഞ്ഞുമായി ബൈക്കിൽ യാത്ര ചെയ്‌ത യുവാവിനെ ഹെൽമെറ്റില്ലാത്തതിന്റെ പേരിൽ വയർലെസ്സ് കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തി.തലപൊട്ടിയ യുവാവുംകുഞ്ഞും നടുറോഡിൽ.ആളുകൂടിയപ്പോൾ പോലീസുകാരനെ സുരക്ഷിതമാക്കി മറ്റു പോലീസുകാർ.സംഭവം സേനക്ക് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം:ഇന്നലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയ മാതാവിനുള്ള പണവുമായി ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിന്റെ തല പോലീസുകാരന്‍ വയര്‍ലസ് സെറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചത്. അഞ്ചുകല്ലുംമൂട് തിരുമുല്ലവാരം ഹെര്‍ക്കുലീസ് വീട്ടില്‍ സന്തോഷി(34)നാണു ഗുരുതരപരുക്കേറ്റത്. തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതിനേത്തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യാശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആശ്രാമത്തെ ഹോമിയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ മാതാവ് കൈയിലുള്ള പണം തികയാത്തതിനേത്തുടര്‍ന്നു സന്തോഷിനെ വിളിക്കുകയായിരുന്നു. അധ്യാപികയായ ഭാര്യ ജോലിക്കു പോയതിനാല്‍ രണ്ടു വയസുള്ള കുട്ടിയേയും കൂട്ടി ബൈക്കിലാണു സന്തോഷ് ആശുപത്രിയിലേക്കു തിരിച്ചത്. ആശ്രാമത്തെ ലിങ്ക് റോഡില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍നിന്നു പ്രത്യക്ഷപ്പെട്ട…
Read Moreഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനും പണി കിട്ടി ,അഴിമതി ഹർജിയിൽ അന്വേഷണത്തിന് കോടതി ഉത്തരവ്
മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പീരുമേട്ടില്‍ ഹോപ്പ് പ്ലാന്റേഷന് ഭൂമി പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടെന്ന ഹര്‍ജിയിലാണ് അന്വേഷണം.കഴിഞ്ഞ സർക്കാർ അവസാന കാലത്തെടുത്ത തീരുമാനം വിവാദമായതോടെ പിൻവലിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശുമടക്കം ആറുപേര്‍ക്കെതിരെയാണ് അന്വേഷണം. റവന്യൂ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഹോപ് പ്ലാന്റേഷൻ എം.ഡി പവൻ പോടാർ എന്നിവരും അന്വേഷണത്തിന് വിധേയരാകും. ഇടുക്കി പീരുമേട് താലൂക്കിലെ ഏലപ്പാറ, പീരുമേട് വില്ലേജുകളിലെ 1000 ഏക്കർ മിച്ചഭൂമിയിൽ നിന്ന്…
Read Moreബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗം: പരാമർശങ്ങളിൽ മലക്കം മറിഞ്ഞു അസം ഖാൻ.സമാജ്വാദി സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ പ്രതിപക്ഷം ആസൂത്രണം ചെയ്‌തതായിരിക്കാം ബലാത്സംഗം എന്ന പ്രസ്താവന വിവാദം ആയപ്പോൾ ഇസ്ലാമിക നിയമപ്രകാരം പ്രതികളെ ശിക്ഷിക്കുമെന്നു പുതിയ പ്രസ്താവന.
ലക്‌നൗ: ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 ന് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനകളുമായി മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അസം ഖാൻ . ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു അക്രമികൾ അമ്മയെയും മകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് . കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസംഖാന്‍ പറഞ്ഞു. ലോലമനസ്സിന് ഉടമയാണ് താനെന്നും വിഷയത്തില്‍ വ്യക്തിപരമായി മറ്റാരേക്കാളും…
Read Moreശക്തമായ റോഡ് സുരക്ഷാ നിയമവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു ,ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ,ഗതാഗത നിയമങ്ങൾ കർശനമാക്കും ,ഇനി പിഴ തുകകൾ ആയിരങ്ങളിൽ മാത്രം ,ലൈസൻസില്ലാതെ ഓടിച്ചാൽ ജയിൽ വാസം ,ഹെല്മെറ്റില്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
ദില്ലി: ഏറെ നാളത്തെ ആവശ്യമായ റോഡ് സുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ കര്‍ശനമായി തടയാന്‍ പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍. ബില്ലിലുണ്ട്.. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നത് 2000 രൂപ പിഴയും തടവും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.അമിത വേഗതയ്ക്ക് 1000 മുതല്‍ 4000 രൂപ വരെ പിഴ ഈടാക്കാം.വാഹനം ഇടിച്ചു മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ വരെ പിഴയായി…
Read More