ബെംഗളൂരു : തൃശ്ശൂരിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കേരള ആർ ടി സി യുടെ ഡീലക്സ് ബസ് അപകടത്തിൽ പെട്ടു. ഡൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട ബസ് ഇന്ന് പുലർച്ച ഭവാനിക്ക് അടുത്തു വച്ചാണ് അപകടത്തിൽ പെട്ടത്. മേൽപ്പാലത്തിന്റെ പണി നടക്കുന്ന സ്ഥലത്ത് സർവ്വീസ് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന്റെ പിന്നിൽ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മുൻപിലുള്ള ബൊലേറോയിൽ ഇടിക്കുകയും തുടർന്ന് 3-4 വാഹനങ്ങൾക്ക് വരിയായി ആഘാതമേൽക്കുകയായിരുന്നു. ബസ് ഡ്രൈവർ ആയ മധുവിന്റെ തലയുടെ…
Read MoreAuthor: ജിതേഷ് അമ്പാടി.
നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളെല്ലാം റദ്ദാക്കി എന്നത് തെറ്റായ വാർത്ത;സേലം,കോയമ്പത്തൂർ വഴിയുള്ള എല്ലാ ബസുകളും സർവ്വീസ് നടത്തും;മലബാർ ഭാഗത്തേക്കുള്ള സർവ്വീസ് നിർത്തിവച്ചിരിക്കുന്നു.
ബെംഗളൂരു : ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകളും റദ്ദാക്കി എന്നത്, ചില ഓൺലൈൻ പത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചു കൊണ്ടാണ് ഈ വാർത്ത പ്രചരിക്കുന്നത്. ഉത്തരകേരളത്തിലേക്കുള്ള ബസ് സർവീസുകൾ മാത്രമാണ് കർണാടക – കേരള ആർടിസികൾ റദ്ദാക്കിയിട്ടുള്ളൂ എന്നാണ് അവരുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. വയനാട്ടിലും പശ്ചിമഘട്ട നിരയിലെ മറ്റ് സ്ഥലങ്ങളിലുമുണ്ടായ അധിവർഷവും തുടർന്നു പാതകൾ ഉപയോഗ്യ യോഗ്യമല്ലാതെ ആയതുമാണ് അതിന് കാരണം. എന്നാൽ ഹൊസൂർ, ധർമ്മപുരി, സേലം, കോയമ്പത്തൂർ വഴി സർവ്വീസ്…
Read Moreകുടിക്കാന്‍ വെള്ളമില്ല,കഴിക്കാന്‍ ഭക്ഷണമില്ല,ശൌചാലയമില്ല,നല്ല “സ്വഭാവഗുണമുള്ള” കെഎസ്ആര് ടിസി ജീവനക്കാരും പോലീസും;കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം മകളോടൊപ്പം ശബരിമല സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഭീകരാനുഭവം തുറന്നെഴുതി ഒരു ഭക്തന്.
ഇവിടെ ഇനി എത്ര നേരം ആണ് ഇനി നിറുത്താൻപോകുന്നത്? ആ ചോദ്യം കഴിയുമ്പോഴേക്കും ഡോർ വലിച്ചു ഒരു അടക്കലും, നിങ്ങളോട് ഞങ്ങൾ പറഞ്ഞത് കേട്ടാൽ മതി; കൂടുതൽ വർത്തമാനം പറയണ്ട, വേണമെങ്കിൽ പോയി കേസ് കൊടുക്കൂ എന്ന് പറഞ്ഞു. വളരെ നല്ല പെരുമാറ്റം ആയിരുന്നു ആ സാറിന്റെ. അങ്ങിനെ നിലക്കൽ പാർക്കിങ്ങിൽ അടുത്ത പോസ്റ്റ് ആയി. ഈ പോസ്റ്റ് പ്രെത്യേകിച്ചു മാളികപ്പുറം സ്വാമിമാർ കൂടെയുള്ളവർക്കുള്ള ഒരു അനുഭവ കുറിപ്പാണു. അതിനനുസരിച്ചു പ്ലാൻ ചെയ്തു പോവുക. രാവിലെ 03:15നു എടതിരിഞ്ഞിയിലെ വീട്ടിൽ നിന്നും എരുമേലിയിലേക്കു പുറപ്പെട്ടു.…
Read More