പരസ്പരം കലഹിച്ച വനിതാ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: പരസ്പരം കലഹിച്ച വനിതാ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍(എം.സി.സി.) കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും തമ്മിലുള്ള വാക്‌പോര് ശക്തമായതിനെ തുടര്‍ന്നാണ് നടപടി. രോഹിണിയെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മിഷണറായും, ശില്‍പയെ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് ഡയറക്ടറായും നിയമിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വ്യാപകമായി വാര്‍ത്തകളിലും വന്നിരുന്നു.

Read More

തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം ലോക്ഡൗൺ തുടരും

ബെംഗളൂരു: സംസ്ഥാനത്ത് തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം ലോക്ഡൗൺ തുടരാൻ നീക്കം. എന്നാൽ കോവിഡ് സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ കുറഞ്ഞ ജില്ലകളിൽ 14-ന് ശേഷം ലോക്ഡൗണിന് ഇളവുനൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. മൂന്നാംഘട്ട കോവിഡ് വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ കുറയുമ്പോൾ ഇളവുകൾ അനുവദിച്ചാൽമതിയെന്നാണ് കോവിഡ് സാങ്കേതിക സമിതി നൽകിയ റിപ്പോർട്ട്. പക്ഷേ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ കുറഞ്ഞാൽ മാത്രമേ പ്രദേശികാടിസ്ഥാനത്തിൽ ഇളവുനൽകാവൂ എന്നാണ് കേന്ദ്ര നിർദേശം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനമുണ്ടായിരുന്ന ബെംഗളൂരുവിൽ മേയ് 29-നും…

Read More

നഗരത്തിൽ സ്പുട്‌നിക് വാക്‌സിൻ നൽകാനൊരുങ്ങുന്നു

ബെംഗളൂരു: നഗരത്തിൽ സ്പുട്‌നിക് വാക്‌സിൻ ഈ മാസം തന്നെ നൽകാനൊരുങ്ങുന്നു. റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക്‌ ജൂൺ അവസാനത്തോടെ മണിപ്പാൽ ആശുപത്രിയിൽ വിതരണം ആരംഭിക്കും. മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കേണ്ട സ്പുട്‌നിക് വാക്സിനുവേണ്ടി ശീതീകരണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ സ്പുട്‌നിക് വാക്സിൻ നിർമിച്ച് വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് വാക്സിൻ വിതരണം. ചില നഗരങ്ങളിൽ അപ്പോളോ ആശുപത്രിയും സ്പുട്‌നിക് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ കുറഞ്ഞതോതിൽ വിവിധ സംസ്ഥാനങ്ങളിൽ…

Read More

കോവിഡ് പ്രതിസന്ധിയിൽ രോ​ഗികൾക്ക് സഹായമായി കെ.എം.സി.സി.യുടെ ആംബുലൻസുകൾ

ബെംഗളൂരു: നഗരത്തിൽ കൊറോണ ഭീഷണി വെല്ലുവിളിയായപ്പോൾ രോ​ഗികൾക്ക് സഹായമായി കെ.എം.സി.സി.യുടെ ആംബുലൻസുകൾ. രോഗികളെ ആശുപത്രികളിലേക്കു മാറ്റാനും മൃതദേഹങ്ങൾ കൊണ്ടുപോകാനുമൊക്കെ ആംബുലൻസ് ലഭിക്കുന്നതിന് പ്രയാസം നേരിടുന്ന ഈ സമയത്താണ് കെ.എം.സി.സി.യുടെ ആംബുലൻസ് സേവനം ഏറെ സഹായകമാകുന്നത്. കഴിഞ്ഞ വർഷവും നഗരത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകർന്ന സാഹചര്യത്തിലും രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച അവസ്ഥയിലും മലയാളികളുടെ ആശങ്കയകറ്റാനും സഹായത്തിനുമായി കെ.എം.സി.സി. മുന്നിലുണ്ടായിരുന്നു. അപകടങ്ങളുണ്ടാകുമ്പോൾ ഓടിയെത്തി വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കെ.എം.സി.സി. പ്രവർത്തകർ എപ്പോഴും സജീവമായി രംഗത്തുണ്ട്. ഇപ്പോൾ കോവിഡ് പ്രതിസന്ധി നേരിടാൻ രണ്ട് ആംബുലൻസുകളും…

Read More

നഗരത്തിൽ മലയാളിയുടെ വൻ മണിചെയിൻ തട്ടിപ്പ്; ഒടുവിൽ അറസ്റ്റ്

ബെംഗളൂരു: നഗരത്തിൽ മണിചെയിൻ തട്ടിപ്പ് നടത്തിയ മലയാളി പിടിയിൽ. എറണാകുളം ആരക്കുന്നം സ്വദേശി കെ.വി. ജോണിയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. ആളുകളെ പരസ്യക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ചേർത്താണ് ഇയാൾ മണിചെയിൻ തട്ടിപ്പ് നടത്തിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 3.7 കോടി രൂപ പോലീസ് പിടിച്ചെടുത്തു. ബസവേശ്വര നഗറിൽ ജെ.എ.എ. ലൈഫ് സ്റ്റൈൽ എന്ന പരസ്യക്കമ്പനി നടത്തിയാണ് ഇയാൾ ഒട്ടേറെയാളുകളെ തട്ടിപ്പിനിരയാക്കിയത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴി പരസ്യം കാണുന്നവർക്ക് പണം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒരാൾക്ക് ഒരു ദിവസം 60 പരസ്യം കാണാമെന്നും…

Read More

ആശ്വാസം പകർന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനും താഴെയെത്തി. ശനിയാഴ്ച വൈകീട്ട് ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ശതമാനമാണ്. ഒന്നര മാസത്തിലധികം പിന്നിട്ടശേഷമാണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്തുന്നത്. ഏപ്രിൽ 13-ന് 7.20 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15-ന് ഇത് 11.38 ശതമാനത്തിലെത്തി. 14,738 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രോഗവ്യാപനത്തിന്റെ തോത് കൂടിവരുകയായിരുന്നു. ഏപ്രിൽ 30-ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.44 ശതമാനത്തിലെത്തി. മേയ് മൂന്നിന് ഇത് 29.80 ആയി.…

Read More

സംസ്ഥാനത്ത് കോവിഡ് മുക്തരായ കുട്ടികളിൽ അപൂർവ്വ രോഗം

ബെംഗളൂരു: കുട്ടികളില്‍ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന അപൂര്‍വ്വം രോഗം കൂടുതലായി കണ്ടുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കോവിഡ് ഭേദമായ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സംസ്ഥാനത്ത് ഈ അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഒന്നാം തരംഗ സമയത്ത് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാം തരംഗത്തിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഭേദമായി അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാണ് ചില കുട്ടികളില്‍ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. മുതിര്‍ന്നവരെ പോലെ…

Read More

അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് വാക്‌സിൻ നൽകാൻ ‘വാക്സ് ഫോർ ഓൾ’ പദ്ധതി

ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ ‘വാക്സ് ഫോർ ഓൾ’ പദ്ധതിയുമായി ബാംഗ്ലൂർ അപ്പാർട്ട്‌മെന്റ്സ് ഫെഡറേഷൻ (ബി.എ.എഫ്.). നഗരത്തിലെ 950-ലധികം പാർപ്പിട സമുച്ചയങ്ങളുൾപ്പെടുന്ന സംഘടനയാണ് ബി.എ.എഫ്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ മണിപ്പാൽ, ഫോർട്ടിസ് ഹെൽത്ത്‌കെയർ, നാരായണ ഹെൽത്ത്, അപ്പോളോ എന്നിവയുമായി സഹകരിച്ച് പാർപ്പിടസമുച്ചയങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നതാണ് പദ്ധതി. ഇതിലൂടെ പത്തുലക്ഷത്തോളം ആളുകൾക്ക് വാക്സിൻ ലഭ്യമാകുമെന്നാണ് ബി.എ.എഫ്. പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പരമാവധി റെസിഡൻറ്‌സ്‌ അസോസിയേഷനുകൾക്കും ഈ സേവനം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബി.എ. എഫ്. പ്രസിഡന്റ് എച്ച്.എ. നാഗരാജ റാവു, വൈസ്…

Read More

കോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ ഫ്ലാറ്റിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: കോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ പാർപ്പിട സമുച്ചയത്തിൽനിന്ന് ഇറക്കിവിട്ടു. ബെലഗാവിയിൽ ഹിന്ദ്‌വാഡിയിലെ പാർപ്പിട സമുച്ചയത്തിൽ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്ത മഹാദേവ് ദേവൻ (70), ഭാര്യ ശാന്ത ( 65) എന്നിവരെയാണ് താമസക്കാർ ഇറക്കിവിട്ടത്. പോകാനിടമില്ലാതെ തെരുവിൽ കഴിഞ്ഞ ഇവരെ സാമൂഹിക പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്ത ഇരുവരും സുരക്ഷാജീവനക്കാർക്ക് വേണ്ടിയുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഇരുവർക്ക് ചുമയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. കോവിഡാണെന്നു ഭയന്ന പാർപ്പിട സമുച്ചയത്തിലെ താമസക്കാർ ഇവരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ദമ്പതിമാർ സമീപത്തെ റോഡരികിൽ…

Read More

വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമം; മലയാളികൾ പിടിയിൽ

ബെംഗളൂരു: വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമിച്ച മലയാളികൾ പിടിയിൽ. കുടക് വീരാജ്‌പേട്ടിലെ പേരമ്പാടി ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിെടയാണ് മൂന്നുമലയാളികളെ പോലീസ് അറസ്റ്റുചെയ്തത്. ഇരിട്ടിക്കടുത്തുള്ള പേരട്ടയിൽനിന്ന് കുടകിലേക്ക് ലോറിയിൽ ചെങ്കല്ലുമായി വരുകയായിരുന്ന കണ്ണൂർ കൂട്ടുപുഴ സ്വദേശികളായ നൗഷാദ് (34), വിഷ്ണു പ്രസാദ് (28), അരുൺ വർഗീസ് (19) എന്നിവരാണ് അറസ്റ്റിലായത്. പേരമ്പാടി ചെക്‌പോസ്റ്റിൽ കോവിഡ് സർട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കാണിച്ചെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ലോറി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

Read More
Click Here to Follow Us