നഗരത്തിൽ മലയാളിയുടെ വൻ മണിചെയിൻ തട്ടിപ്പ്; ഒടുവിൽ അറസ്റ്റ്

ബെംഗളൂരു: നഗരത്തിൽ മണിചെയിൻ തട്ടിപ്പ് നടത്തിയ മലയാളി പിടിയിൽ. എറണാകുളം ആരക്കുന്നം സ്വദേശി കെ.വി. ജോണിയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്.

ആളുകളെ പരസ്യക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ചേർത്താണ് ഇയാൾ മണിചെയിൻ തട്ടിപ്പ് നടത്തിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 3.7 കോടി രൂപ പോലീസ് പിടിച്ചെടുത്തു.

ബസവേശ്വര നഗറിൽ ജെ.എ.എ. ലൈഫ് സ്റ്റൈൽ എന്ന പരസ്യക്കമ്പനി നടത്തിയാണ് ഇയാൾ ഒട്ടേറെയാളുകളെ തട്ടിപ്പിനിരയാക്കിയത്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

കമ്പനിയുടെ വെബ്‌സൈറ്റ് വഴി പരസ്യം കാണുന്നവർക്ക് പണം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒരാൾക്ക് ഒരു ദിവസം 60 പരസ്യം കാണാമെന്നും ഒരു പരസ്യം കാണുന്നതിന് നാലു രൂപ വച്ച് 240 രൂപ ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.

ഇതിൽ ചേരുന്നവർ ആദ്യം 1,109 രൂപ നൽകണം. ഇതിലേക്ക് ആളുകളെ ചേർക്കുന്നതിന് കമ്മിഷനും വാഗ്ദാനം ചെയ്തു. പത്ത് പേരെ ചേർത്താൽ 4,400 രൂപ കമ്മിഷൻ ലഭിക്കും. 100 പേരെ ചേർത്താൽ 17,600 രൂപ കിട്ടും. ആയിരം പേരെ ചേർത്താൽ 1,76,000 രൂപ കിട്ടും.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഇതുവഴി ഇയാളുടെ കമ്പനിയിൽ നാലു ലക്ഷം പേരെയെങ്കിലും അംഗങ്ങളാക്കിയിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഒരു കോടി ആളുകളെ ചേർത്താൽ 352 കോടി രൂപ കമ്മ‌ഷൻ നൽകുമെന്നുവരെ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts