നഗരത്തിൽ സ്പുട്‌നിക് വാക്‌സിൻ നൽകാനൊരുങ്ങുന്നു

ബെംഗളൂരു: നഗരത്തിൽ സ്പുട്‌നിക് വാക്‌സിൻ ഈ മാസം തന്നെ നൽകാനൊരുങ്ങുന്നു. റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക്‌ ജൂൺ അവസാനത്തോടെ മണിപ്പാൽ ആശുപത്രിയിൽ വിതരണം ആരംഭിക്കും.

മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കേണ്ട സ്പുട്‌നിക് വാക്സിനുവേണ്ടി ശീതീകരണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ സ്പുട്‌നിക് വാക്സിൻ നിർമിച്ച് വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് വാക്സിൻ വിതരണം.

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

ചില നഗരങ്ങളിൽ അപ്പോളോ ആശുപത്രിയും സ്പുട്‌നിക് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ കുറഞ്ഞതോതിൽ വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് മണിപ്പാൽ ആശുപത്രിക്കും ഇത് നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts