കോവിഡ് രണ്ടാം തരംഗത്തിൽ ചികിൽസയിലിരിക്കെയുള്ള മരണങ്ങൾ കൂടുതൽ…

ബെംഗളൂരു : കോവിഡ് ആദ്യ തരംഗത്തിൽ സംസ്ഥാനത്ത് 60% മരണങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിച്ച് 3 ദിവസത്തിന് ഉള്ളിലായിരുന്നു, എന്നാൽ രണ്ടാം തരംഗത്തിൽ 40% മരണവും രേഖപ്പെടുത്തിയത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിന് ശേഷം കോവിഡ് ഭേദമാകുന്ന ഘട്ടത്തിലാണ് എന്നത് കൂടുതൽ ആശങ്കക്ക് കാരണമാകുന്നു.

ഇതിൽ ഏറെ മരണങ്ങളും രോഗി നെഗറ്റീവ് ആയതിന് ശേഷമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

മേയ് 28നും ജൂൺ 3 നും ഇടയിൽ രേഖപ്പെടുത്തിയ 1855 മരണങ്ങളിൽ 734 മരണങ്ങളും ചികിൽസയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിന് ശേഷമോ രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തതിന് ശേഷമോ ആണ്.

കോവിഡ് ചികിൽസ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിൽ 10% പേർ മറ്റു ആരോഗ്യ പ്രശ്നങ്ങളുമായി വീണ്ടും ഐ.സി.യുവിൽ അഡ്മിറ്റ് ആകുന്ന സാഹചര്യവുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts