ബെംഗളൂരു: നഗരത്തിലെ കോവിഡ് മരണസംഖ്യ 52 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ. ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോർട്ട് പ്രകാരമാണ് ഇത്. നഗരത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് 44 പേരാണ് മരിച്ചത്. തിങ്കളാഴ്ച ഇത് 199 ആയിരുന്നു. ഇതിന് മുൻപ് ഏപ്രിൽ 17നാണ് കുറഞ്ഞ മരണസംഖ്യ റിപ്പോർട്ട് ചെയ്തത്. 43 പേരായിരുന്നു അന്ന് മരിച്ചത്. അതേസമയം വീടുകളിൽ ഐസോലേഷനിൽ കഴിയുന്ന കോവിഡ് രോഗികളുടെ മരണനിരക്ക് നഗരത്തിൽ കുത്തനെ വർധിക്കുന്നുണ്ട്. ജൂൺ രണ്ടിലെ കണക്കനുസരിച്ച് 1566 രോഗികളാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ചത്. മേയ് 21-ന് ഇത്…
Read MoreAuthor: ന്യൂസ് ബ്യുറോ
തമിഴ്‌നാട്ടിലേക്ക് ഹൊസൂർ വഴി മദ്യക്കടത്ത്; അതിർത്തിയിൽ പിടിച്ചത് 120 വാഹനങ്ങൾ
ബെംഗളൂരു: ലോക്ഡൗണിനെ തുടർന്ന് തമിഴ്‌നാട്ടിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചതോടെ സംസ്ഥാനത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മദ്യക്കടത്ത് സജീവം. അതിർത്തിയിലുള്ള ഹൊസൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനകളിൽ കഴിഞ്ഞ ഒരു മാസത്തിനകം 40 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ 120 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യംകടത്താൻ ഉപയോഗിച്ച 40 കാറുകളും 80 ഇരുചക്ര വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. അന്തർസ്സംസ്ഥാന യാത്രയ്ക്ക് തമിഴ്‌നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചരക്ക് വാഹനങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കും അനുമതിയുണ്ട്. പച്ചക്കറി വാഹനങ്ങളായിരുന്നു കൂടുതലായും അതിർത്തികടന്ന് എത്തിയിരുന്നത്. പച്ചക്കറികൾക്കൊപ്പം മദ്യം കടത്തുന്നത്…
Read Moreകോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ സർക്കാരിന്റെ വമ്പൻ പദ്ധതികൾ
ബെംഗളൂരു: സംസ്ഥാനത്ത് മൂന്നാംഘട്ട കോവിഡ് വ്യാപനം മുന്നിൽക്കണ്ട് സർക്കാർ 1500 കോടി രൂപ ചെലവിട്ട് ജില്ലാ, താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. കോവിഡ് മൂന്നാംതരംഗം ചെറുക്കുന്നതിനായി സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിക്കണമെന്ന് നേരത്തേ കോവിഡ് സാങ്കേതിക സമിതിയും സർക്കാരിന് നിർദേശം നൽകിയിരുന്നു. ആശുപത്രി കിടക്കകൾ വർധിപ്പിക്കുക, ഐ.സി.യു. സൗകര്യങ്ങൾ കൂട്ടുക, ഓക്സിജൻ സിലിൻഡർ സൗകര്യമൊരുക്കുക തുടങ്ങിയവയ്ക്കാണ് തുക ചെലവിടുന്നത്. താലൂക്ക് ആശുപത്രികളിൽ ചുരുങ്ങിയത് 100 കിടക്കളെങ്കിലും സജ്ജമാക്കും. 1500 കോടിയിൽ 600 കോടിരൂപ ജീവനക്കാർക്ക് ശമ്പളം നൽകാനാണ് വിനിയോഗിക്കുക. ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്കായി…
Read Moreനഗരത്തിൽ രോഗവ്യാപനം കുത്തനെ കുറഞ്ഞു; ലോക്ഡൗൺ നീക്കിയേക്കും
ബെംഗളൂരു: നഗരത്തിൽ രോഗവ്യാപനം കുറഞ്ഞുവന്നതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിക്കിട്ടുന്നതിനു കാക്കുകയാണ് നഗരവാസികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയെത്തിയാൽ ലോക്ഡൗൺ ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ മാനദണ്ഡം. ഇപ്പോൾ നഗരത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് താഴെയെത്തി. മഹാമാരിയെ പിടിച്ചുകെട്ടാൻ മുന്നണിപ്പോരാളികളായവർക്കും ജനങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് കണക്കുകൾ. കഴിഞ്ഞ ഏഴുദിവസത്തെ ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 4.91 ആണ്. കോവിഡ് വ്യാപനം ഉയരത്തിലെത്തിയ മേയ് ആദ്യം നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.32 ശതമാനമായിരുന്നു. ഇതാണ് അഞ്ചുശതമാനത്തിൽ താഴെയെത്തിയത്. രോഗബാധിതരുടെ പതിന്മടങ്ങാണ് ഇപ്പോൾ…
Read Moreബാലനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
ബെംഗളൂരു: പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഹെബ്ബാഗുഡിയില്‍ തന്റെ കാമുകിയെ കല്യാണം കഴിക്കാനുള്ള പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് യുവാവ് അരുംകൊല നടത്തിയത് എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. കാമുകിയുമായുള്ള ഷെയ്ഖിന്റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം മുംബൈയില്‍ താമസിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനുവേണ്ടി എളുപ്പത്തില്‍ പണം ഉണ്ടാക്കാനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി മെക്കാനിക്കായ പ്രതി മുഹമ്മദ് ജാവേദ് ഷെയ്ഖ് ഒളിവിലാണ്. മൂന്ന് വര്‍ഷം…
Read Moreകർണാടക പൊതുപ്രവേശന പരീക്ഷ വീണ്ടും മാറ്റി
ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ്-കെ.സി.ഇ.ടി. 2021) മാറ്റി. ജൂലായ് ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കുമെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വതനാരായൻ പറഞ്ഞു. രജിസ്‌ട്രേഷൻ ജൂൺ 15ന് ആരംഭിക്കും. Karnataka Common Entrance Test (CET) examination has been scheduled for August 28-29. Registration to begin from June 15: Deputy CM Dr CN Ashwathnarayan pic.twitter.com/14BitJC66P — ANI…
Read Moreപണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ ദാരുണമായി കൊലപ്പെടുത്തി
ബെംഗളൂരു: പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹെബ്ബഗോഡി ശിക്കാരിപാളയ സ്വദേശി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് മരിച്ചത്. ജിഗനിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ ബെംഗളൂരു പോലീസ് ഛത്തീസ്ഗഢിലെ റായ്പുരിൽനിന്ന് പിടികൂടി. റായ്പുർ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന ബിഹാർ സ്വദേശി ഒളിവിലാണ്. തൊഴിലന്വേഷിച്ചെത്തിയ ബിഹാർ സ്വദേശിയാണ് തട്ടിക്കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടതെന്ന് പോലീസ് വെളിപ്പെടുത്തി. മോചനദ്രവ്യമായി പ്രതികൾ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.…
Read Moreനഗരത്തിൽ ലക്ഷങ്ങളുടെ ലഹരിമരുന്നുമായി മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: ലക്ഷങ്ങളുടെ ലഹരിമരുന്നുമായി കാസർകോട് സ്വദേശികളായ ആർ. ഖാൻ, എസ്. ഹുസൈൻ എന്നിവർ അറസ്റ്റിൽ. ദോഹയിലേക്ക് രണ്ടു ദിവസങ്ങളിലായി 3.8 കിലോ ഹാഷിഷ് കടത്താൻ ശ്രമിക്കവെയാണ് ഇവരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടികൂടിയതെ ന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദോഹയിലേക്ക് കൊറിയർ വഴി ഹാഷിഷ് അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 2.6 കിലോ ഹാഷിഷ് 195 ചെറു ബാഗുകളിലായി കടത്താനായിരുന്നു ശ്രമം. കുറച്ചു ദിവസങ്ങൾക്കുമുമ്പ് സമാനമായ രീതിയിൽ ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1.2 കിലോ…
Read Moreപരിചരിക്കാന്‍ വനിതാ നഴ്‌സുമാരെ ലഭിച്ചില്ല; ആശുപത്രി ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ
ബെംഗളൂരു: പരിചരിക്കാന്‍ വനിതാ നഴ്‌സുമാരെ ലഭിച്ചില്ലെന്നാരോപിച്ച് നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരെ മര്‍ദിച്ചശേഷം ആശുപത്രിയിലെ ബില്ലിങ് കൗണ്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചശേഷമാണ് സംഘം കടന്നുകളഞ്ഞത്. സമീപ പ്രദേശത്തെ കെട്ടിടനിർമാണത്തൊഴിലാളിയായ ഹേമന്ത് കുമാർ, സുഹൃത്തുക്കളായ കിരൺ കുമാർ, വിനോദ്, ചന്ദ്രശേഖർ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇരുചക്രവാഹനത്തില്‍നിന്ന് വീണ് പരിക്കേറ്റ ഹേമന്തിന്റെയും കിരണിന്റെയും ചികിത്സയ്ക്കായി ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഏന്നാല്‍ മെയില്‍ നഴ്‌സിനെയാണ് പരിചരണത്തിന് ലഭിച്ചെന്നു പറഞ്ഞാണ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിട്ടത്. യുവതികളായ നഴ്‌സുമാർ വന്ന്…
Read Moreവിമാനത്താവളത്തിന് സമീപം സ്‌ഫോടനം; ആറു പേര്‍ക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: കെമ്ബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം.ആറു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലിന്‍റെ അണ്ടര്‍പാസിന് സമീപമുള്ള പ്ലാസ്‌റ്റിക് മെഷീനിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളികളില്‍ അജയ് കുമാര്‍, സിറാജ് എന്നിവര്‍ക്ക് 40 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇവരുടെ നില ഗുരുതരമാണെന്ന് എയര്‍പോര്‍ട്ട് പൊലീസ് പറഞ്ഞു. പരിക്കേറ്റ മറ്റ് തൊഴിലാളികളായ അവിനാശ്, ഗൗതം, പ്രശാന്ത്, നാഗേശ് എന്നിവരെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അതേ സമയം എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് പോകുന്ന റോഡുകളില്‍ സീബ്ര ക്രോസിംഗും അടയാളങ്ങളും വരയ്‌ക്കാന്‍…
Read More