വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; ആറു പേര്‍ക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: കെമ്ബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം.ആറു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം.

വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലിന്‍റെ അണ്ടര്‍പാസിന് സമീപമുള്ള പ്ലാസ്‌റ്റിക് മെഷീനിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളികളില്‍ അജയ് കുമാര്‍, സിറാജ് എന്നിവര്‍ക്ക് 40 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇവരുടെ നില ഗുരുതരമാണെന്ന് എയര്‍പോര്‍ട്ട് പൊലീസ് പറഞ്ഞു.

പരിക്കേറ്റ മറ്റ് തൊഴിലാളികളായ അവിനാശ്, ഗൗതം, പ്രശാന്ത്, നാഗേശ് എന്നിവരെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

അതേ സമയം എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് പോകുന്ന റോഡുകളില്‍ സീബ്ര ക്രോസിംഗും അടയാളങ്ങളും വരയ്‌ക്കാന്‍ തൊഴിലാളികള്‍ തെര്‍മോപ്ലാസ്‌റ്റിക് റോഡ് മാര്‍ക്കിങ് യന്ത്രം ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒരുപക്ഷേ പെയിന്റ് വസ്തുക്കളുടെ സംഭരിച്ചു വച്ചിരുന്നതില്‍ നിന്ന്, ഓവര്‍സ്പ്രേ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുകയും വായുവുമായി കലര്‍ന്ന് അടിഞ്ഞതോ അനിയന്ത്രിതമായതോ ആയ സ്ഥലങ്ങളില്‍ അടിഞ്ഞുകൂടുകയോ ചെയ്തത് ഒരു സ്ഫോടനത്തിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

എന്നാല്‍ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല എന്ന് പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts