ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കുടുംബങ്ങൾക്ക് ടീച്ചേഴ്‌സ് ബെനിഫിറ്റ് ഫണ്ടിൽനിന്ന് സാമ്പത്തികസഹായം ലഭിക്കും. തിരഞ്ഞെടുപ്പ് സമയത്തും വളരെയധികം അധ്യാപകർ മരിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ പങ്കെടുത്ത 55-ഓളം അധ്യാപകർ മരിച്ചെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം കർഷകർക്കും തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തങ്ങളേയും പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു. സ്വകാര്യസ്കൂൾ ജീവനക്കാരും അധ്യാപകരും മാനേജ്‌മെന്റുകളും കനത്ത പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ സ്വകാര്യസ്കൂളുകൾ എന്നന്നേക്കുമായി…
Read MoreAuthor: ന്യൂസ് ബ്യുറോ
കഴിഞ്ഞ 2 മാസത്തിലെ കോവിഡ് മരണങ്ങളിൽ 56%വും 20-49 വയസ്സുള്ളവർ
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 56% പേരും 20 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവർ. കോവിഡ് രണ്ടാം തരംഗം യുവജനങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ ആദ്യത്തെ 5000 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത് പതിമൂന്ന് മാസങ്ങൾക്ക് ശേഷമാണ്. എന്നാൽ അതിന് ശേഷം വെറും ഒരു മാസം കൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നിൽ ഒരു ഭാഗവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ…
Read Moreഅപ്പോളോ ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി
ബെംഗളൂരു: അപ്പോളോ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി. പ്രമുഖ ഫാർമ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായി സഹകരിച്ചാണ് റഷ്യയിൽനിന്നുള്ള വാക്സിൻ അപ്പോളോ ലഭ്യമാക്കുന്നത്. അപ്പോളോ ഗ്രൂപ്പിന് ഇപ്പോൾ 1.5 ലക്ഷം സ്പുനിക് വി വാക്‌സിനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 50,000 വാക്‌സിനുകൾ ആദ്യം നൽകുന്നത് രാജ്യമെമ്പാടും ഉള്ള ഡോ. റെഡ്‌ഡിസ് തിഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ്. അതിന് ശേഷം പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകും. ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ അപ്പോളോ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ സ്പുട്‌നിക് ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ ബെംഗളൂരു, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, പുണെ…
Read Moreനഗരത്തിൽ കോവിഡ് രോഗികളും ബന്ധുക്കളും വ്യാപകമായി പറ്റിക്കപ്പെടുന്നു
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളും അവരുടെ ബന്ധുക്കളും വ്യാപകമായി പറ്റിക്കപ്പെടുന്നത് തുടർക്കഥയാകുന്നു. മുൻകൂർ പണമടച്ച് ഓർഡർ ചെയ്ത ഓക്സിജൻ കോൺസണ്ട്രേറ്റർ കിട്ടാതെ മരണത്തിന് കീഴടങ്ങിയ യുവാവിന്റെ സംഭവമാണ് അവസാനമായി പുറത്ത് വന്നത്. കഴിഞ്ഞ ദിവസം നീലമംഗലയിൽ ആനന്ത് എന്ന യുവാവ് തന്റെ കോവിഡ് രോഗിയായ സഹോദരന് വേണ്ടി ഓക്സിജൻ കോൺസണ്ട്രേറ്റർ ആവശ്യപ്പെട്ട് ഓണ്ലൈനിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. മുൻകൂറായി അവർ ആവശ്യപ്പെട്ട 13000 രൂപ നൽകിയിട്ടും ഓക്സിജൻ കോൺസണ്ട്രേറ്റർ ലഭിച്ചില്ല. ഇതേ തുടർന്ന് സഹോദരൻ മരിക്കുകയായിരുന്നു എന്ന് യുവാവ് വെളിപ്പെടുത്തി. സമൂഹ…
Read Moreഡോക്ടറെ പഞ്ഞിക്കിട്ട് ലക്ഷങ്ങൾ കൈപ്പറ്റിയ പോലീസുകാർക്ക് സസ്‌പെൻഷൻ
ബെംഗളൂരു: കുഡ്‌ലുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നാഗരാജിനെ റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡോക്ടറെ രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ച മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു. പുറത്തിറങ്ങാനായി പോലീസുകാർക്ക് 5.5 ലക്ഷം രൂപ നൽകേണ്ടി വന്നതായി ഡോക്ടർ പറഞ്ഞു. ഈ സംഭവത്തിൽ സഞ്ജയ് നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. ജെ.സി. നഗർ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് സിറ്റി പോലീസ് കമ്മിഷണർ…
Read Moreസംസ്ഥാനത്ത് വർഷാവസാനത്തോടെ എല്ലാവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കും
ബെംഗളൂരു: ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൻ പറഞ്ഞു. ഡിസംബറോടെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. It's a matter of time, by August, we will have huge vaccine availability. Probability by end of December, we can expect the entire population to have at least a single dose: Karnataka Dy CM CN Ashwathnarayan — ANI…
Read Moreകുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവുന്നില്ല; ഇത് വ്യാപന സാധ്യത കൂട്ടുന്നു
ബെംഗളൂരു: കുട്ടികളിൽ കോവിഡ് ബാധിച്ച് കഴിഞ്ഞാലും ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നത് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ. കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കോവിഡ് തരംഗം ഉണ്ടായാൽ അത് കുട്ടികളേയും ബാധിച്ചേക്കും എന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകിയിരുന്നു. കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവാത്തതോടെ മറ്റുള്ളവരിലേക്ക് ഇത് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 10 വയസിന് മുകളിലുള്ള കുട്ടികളിലാണ് കൂടുതലായും വൈറസ് ബാധ എന്നാണ് സെറോ സർവേ റിപ്പോർട്ടിൽ…
Read Moreനഗരത്തിൽ കോവിഡ് രോഗികൾക്കുള്ള മരുന്ന് മോഷണം കൂടുന്നു
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികൾക്ക് കുത്തിവെക്കുന്ന റെംഡെസിവിർ മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ ഡോക്റ്റർമാർ നഴ്‌സ് എന്നിവർ പിടിയിലയതിന് പിന്നാലെ ഇപ്പോൾ റെയിൽവേ ആശുപത്രിയിൽനിന്ന് റെംഡെസിവിർ മരുന്ന്മോഷ്ടിച്ച നാല് റെയിൽവേ ജീവനക്കാരും പിടിയിൽ. പിടിയിലായവരിൽ ഒരാൾ കരാർ ജീവനക്കാരനും മറ്റു മൂന്നുപേർ സ്ഥിരം ജീവനക്കാരുമാണ്. ആശുപത്രിയിൽനിന്ന് കോവിഡ് രോഗികൾക്ക് കുത്തിവെക്കാൻ നൽകുന്ന മരുന്ന് മോഷ്ടിച്ചശേഷം പുറത്തുള്ളവർക്ക് കൂടിയവിലയ്ക്ക് വിൽക്കുകയായിരുന്നു. നാലുപേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം സമാന രീതിയിൽ റെംഡെസിവിർ മരുന്ന്…
Read Moreഎട്ട് കോടി തട്ടിയ മലയാളി പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിൽ നിന്ന്
ബെംഗളൂരു: എട്ട് കോടി രൂപ തട്ടിയ കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മലയാളിയായ വിജീഷ് വര്‍ഗീസ് പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിലെ ഒരു ഫ്ലാറ്റിൽ നിന്ന്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് മുൻപ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ഫ്ലാറ്റ് വടകയ്ക്കെടുത്തത്. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തട്ടിപ്പ് നടന്ന പത്തനംതിട്ട കാനറ ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍…
Read Moreമഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന് സമാനം; രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടും
ബെംഗളൂരു: സംസ്ഥാനത്തെല്ലായിടത്തും ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി മഴ തുടരുന്നത് മഴക്കാല രോഗങ്ങൾ നേരത്തേ പടരാൻ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ പോലുള്ള അസുഖങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സമയമായതിനാൽ ഇത് വലിയ ഭീഷണിയായി മാറും. മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന് സമാനമായതിനാൽ രോഗം തിരിച്ചറിയാനും ബുദ്ധിമുട്ടും. “കോവിഡ് വ്യാപനത്തിനിടെ മഴക്കാലരോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സംസ്ഥാനത്ത് എല്ലാ വർഷവും 15,000 മുതൽ 20,000 വരെ ആളുകളെ ഡെങ്കിപ്പനി കീഴ്‌പ്പെടുത്താറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, ഡോക്ടർമാരുടെ…
Read More