ബെംഗളൂരു: നഗരത്തിലെ ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായ അസം സ്വദേശിയും വിൽസൻ ഗാർഡനിൽ താമസക്കാരനുമായിരുന്ന അബ്ദുൾ സാഹിദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ യുവാക്കളെ രണ്ടര വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കെ.ആർ. നഗർ സ്വദേശി എം.ബി. പ്രസന്ന (31), മാണ്ഡ്യ സ്വദേശികളായ കുമാർ (23), കെ. മധുസൂദനൻ, ആന്ധ്രപ്രദേശ് സ്വദേശി യു. മഹേഷ് (23) എന്നിവരെയാണ് ഗോവിന്ദപുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് മൂന്നര ലക്ഷം രൂപയും രണ്ട് എസ്.യു.വി. കളും 120 ഗ്രാം സ്വർണവും പിടിച്ചെടുത്തു. 2018 നവംബർ…
Read MoreAuthor: ന്യൂസ് ബ്യുറോ
നഴ്സുമാരുടെ കുറവ് ആശങ്കപ്പെടുത്തുന്നു; പുതിയ നഴ്‌സിങ് കോളേജുകൾക്ക് അനുമതി നൽകും
ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ തുടരുമ്പോഴും രോഗികളെ പരിചരിക്കാൻ മതിയായ നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടുന്നത് ആശങ്കപ്പെടുത്തുന്നു. ഐസിയുകളിലും വാർഡുകളിലും വരെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമമാണ് നിലവിലുള്ളത്. “നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ ആവശ്യമെങ്കിൽ നഴ്‌സിങ് കോളേജുകൾ ആരംഭിക്കാൻ അനുമതി നൽകും. പുതിയ നഴ്‌സിങ് കോളേജുകൾക്ക് അനുമതി നൽകേണ്ടെന്നായിരുന്നു സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടുകയാണ്.” മന്ത്രി മുരുഗേഷ് ആർ. നിറാനി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഴ്‌സിങ് കോളേജുകൾ ആരംഭിക്കാൻ മുന്നോട്ട് വരുകയാണെങ്കിൽ അനുമതി നൽകുമെന്നും മന്ത്രി വെളിപ്പെടുത്തി. കോവിഡിനെതിരായ…
Read Moreയുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി
ബെംഗളൂരു: യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ചിക്കമംഗളൂരു ജില്ലയിൽനിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പൊലിസിനെതിരെ പരാതി നൽകിയത്. ഗ്രാമത്തിലെ സ്ത്രീയോട് സംസാരിച്ചെന്ന പേരിൽ ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി എന്നാണ് ഗ്രാമവാസികളുടെ ആരോപണം. മേയ് പത്തിന് അറസ്റ്റിലായ കെ.എൽ. പുനീത് (22) ആണ് തന്നെ ഗൊണിബീഡു പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അർജുൻ മൂത്രം കുടിപ്പിച്ചതായി പരാതി ഉന്നയിച്ചത്. സബ് ഇൻസ്പെക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് പുനീത് ഉദ്യോഗസ്ഥർക്ക് കത്തെഴുതി. തന്നെ…
Read Moreനഗരത്തിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മരിച്ചത് 4000 കോവിഡ് ബാധിതർ
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് സംസ്ഥാനത്ത് ആകെ നാലായിരം പേര്‍ മരിച്ചത്. രണ്ടാം തരംഗത്തില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതാണെന്നു വ്യക്തമാക്കുന്നതാണ് നഗരത്തിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12ന് ഇയാള്‍ മരണത്തിനു കീഴടങ്ങി. കല്‍ബുര്‍ഗിയിലായിരുന്നു ഇത്. രാജ്യത്തെ തന്നെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്. ഓഗസ്റ്റ് പതിനേഴിനാണ് സംസ്ഥാനത്ത് മരണം നാലായിരം കടന്നത്. ഓഗസ്റ്റ് 17ലെ…
Read Moreനഗരത്തിലെ സ്വകാര്യ ആശുപത്രികൾ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ നിഷേധിക്കുന്നു
ബെംഗളൂരു: നഗരത്തിലെ ജില്ലാ ആശുപത്രികളിലും ബൗറിങ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ലഭ്യമാണ്. പക്ഷേ ചില സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായി പിരാതി. എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നതായി പരാതികൾ ലഭിച്ചതിനാൽ ഇനി മുതൽ ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. സുധാകർ വെളിപ്പെടുത്തി. രോഗം ചികിത്സിക്കുന്നതിനായി ഇ.എൻ.ടി. വിദഗ്ധർ, അനസ്‌തേഷ്യ, നേത്രരോഗ വിദഗ്ധർ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ധരുടെ സേവനം ആവശ്യമാണ്. ഇതിനാൽ സർക്കാർ മേഖലയിൽ പ്രധാനപ്പെട്ട ആശുപത്രികളിൽ…
Read Moreകാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി സൗജന്യ സേവനം നൽകി ഈ ഡോക്ടര്‍
ബെംഗളൂരു: തന്റെ സ്വന്തം കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കുകയാണ് നഗരത്തിലെ ഡോക്ടര്‍ സുനില്‍ കുമാര്‍ ഹെബ്ബി. ബി.ബി.എം.പി. കോവിഡ് ക്ലിനിക്കില്‍ രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡോ. ഹെബ്ബി ജോലി ചെയ്യുന്നുണ്ട്. ജോലിസമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വിശ്രമത്തിന് ശേഷം 10 മണി മുതല്‍ അദ്ദേഹം തന്റെ മൊബൈല്‍ ക്ലിനിക് സേവനം ആരംഭിക്കും. കോവിഡ് സംബന്ധിച്ച ലക്ഷണങ്ങളോ എന്തെങ്കിലും സങ്കീര്‍ണമായ രോഗാവസ്ഥയോ ഉള്ളതായി തോന്നുന്നവര്‍ക്ക് വാട്സ്‌ആപ്പില്‍ മെസേജ്…
Read Moreനഗരത്തിലെ മലയാളി വിദ്യാർഥികളെ ചൂഷണം ചെയ്ത് ഹോസ്റ്റലുകൾ
ബെംഗളൂരു: നഗരത്തിൽ മലയാളികളുൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർഥികളാണ് വിവിധ ഹോസ്റ്റലുകളിലും പി.ജി.കളിലുമായി താമസിച്ചു വരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ക്ലാസുകൾ നിർത്തിയതിനാലും പരീക്ഷകൾ വൈകുന്നതിനാലും മലയാളികൾ ഉൾപ്പെടെയുള്ള കോളേജ് വിദ്യാർഥികൾ പലരും നാട്ടിലാണ്. കോവിഡ് മൂലം നഗരത്തിൽ കർശന നിയന്ത്രണങ്ങളും ലോക്ക്ഡൗണും തുടരുന്നതിനാൽ ക്ലാസുകൾ ഉടനൊന്നും ആരംഭിക്കാനുള്ള സാധ്യതയില്ല. പരീക്ഷ നടക്കാനുണ്ടെങ്കിലും ഓൺലൈനായിട്ട് ആയിരിക്കുമെന്നാണ് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. എന്നാൽ, താമസം സ്വന്തം നാട്ടിലാണെങ്കിലും ഹോസ്റ്റലുകൾ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാകുന്നതായി വിദ്യാർഥികൾ പറയുന്നു. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളോടാണ് എത്രയും വേഗം ഫീസ് അടയ്ക്കാൻ…
Read Moreസംസ്ഥാനത്ത് കുട്ടികൾക്ക് അതിവേഗം കോവിഡ് പടരുന്നു
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനകം ഒന്‍പത് വയസിന് താഴെയുള്ള 40,000 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടികള്‍ക്ക് ഇടയിലും കോവിഡ് പടരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 18 വരെയുള്ള മൊത്തം അണുബാധയുടെ 143 ശതമാനമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ക്ക് ഇടയിലുണ്ടായ കോവിഡ് സ്ഥിരീകരണം. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 160 ശതമാനം വരും. രണ്ടുമാസത്തിനിടെ 39,846 പിഞ്ചു കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് രോഗബാധ കണ്ടെത്തിയത്. മഹാമാരി ആരംഭിച്ചതിന് ശേഷം മാര്‍ച്ച്…
Read Moreഅച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു; 9 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞ് അനാഥയായി
ബെംഗളൂരു: മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി. 9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു. നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. കുഞ്ഞ് ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കൾ…
Read Moreവീടുകളിൽ ഒറ്റപ്പെട്ടുപോയ രോഗികൾക്ക് ഭക്ഷണമെത്തിച്ച് മലയാളികളടങ്ങുന്ന കൂട്ടായ്മ
ബെംഗളൂരു: നഗരത്തിൽ ലോക്ഡൗൺ കാലത്ത് കോവിഡ് രോഗികൾക്ക് ഭക്ഷണം പാകംചെയ്ത് വീടുകളിലെത്തിച്ചു നൽകുകയാണ് മലയാളികളുൾപ്പെട്ട ‘കൊറോണ കെയർ ബെംഗളൂരു’ എന്ന പേരിൽ നഗരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന കൂട്ടായ്മ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കി രണ്ടു നേരത്തെ ഭക്ഷണമാണ് അവർ രോഗികളുടെ വീട് തേടിപ്പിടിച്ച് എത്തിക്കുന്നത്. കോവിഡ് രോഗികളുടെ വീടുകൾ തേടിയെത്തുന്ന ഈ ഭക്ഷണപ്പൊതികളിൽ ചോറും സാമ്പാറും തോരനും ചപ്പാത്തിയും പപ്പടവും മുട്ടയുമൊക്കെ ചേർന്ന സ്വാദിഷ്ഠമായ വിഭവങ്ങളുണ്ട്. വളരെ ചിട്ടയോട്കൂടിയുള്ള പ്രവർത്തന രീതിയാണ് ഇവരുടേത്. വനിതകളുൾപ്പെടെ 25 വൊളന്റിയർമാരാണ് രംഗത്തുള്ളത്. അടുക്കളയിൽ അഞ്ചുപേർ പാചകത്തിലേർപ്പെടുന്നു.…
Read More