ബെംഗളൂരു: സി.ബി.എസ്.സി. 12-ാം ക്ലാസ് പരീക്ഷ ജൂലൈ 2021നാണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം നിർദ്ദേശിച്ച ‘പ്ലാൻ ബി’യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് കൊവിഡ് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. എന്നാൽ പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ‘പ്ലാൻ ബി’ പ്രകാരം സിബിഎസ്ഇ പരീക്ഷ സമയം ഒന്നര മണിക്കൂറായി ചുരുക്കി 19 പ്രധാന…
Read MoreAuthor: ന്യൂസ് ബ്യുറോ
‘കൊറോണ മാരമ്മ’ പ്രതിഷ്ഠ നീക്കം ചെയ്തു; ഭക്തജനങ്ങൾക്ക് വിലക്ക്
ബെംഗളൂരു: ചാമരാജ്നഗറിൽ കോവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ ‘കൊറോണ മാരമ്മ’ എന്ന പേരിൽ സ്ഥാപിച്ച പ്രതിഷ്ഠ ജില്ലാഭരണകൂടം നീക്കംചെയ്തു. ലോക്ഡൗൺ സമയത്ത് ഇവിടെ ആളുകൾ സന്ദർശിക്കുന്നതും അധികൃതർ വിലക്കിയിട്ടുണ്ട്. ചാമരാജ്നഗർ ജില്ലയിലെ കൊല്ലേഗൽ താലൂക്കിലെ മധുവനഹള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് യേശാദമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാമാരിയെ തോൽപ്പിക്കാൻ ദേവതയുടെ പ്രതിഷ്ഠ നടത്തിയത്. ഏതാനും ഗ്രാമവാസികളും പൂജാരിയും ചേർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യശോദാമ്മയുടെ നേതൃത്വത്തിൽ ‘കൊറോണ മാരമ്മ’ എന്ന പേരിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്. തുടർന്ന് ഇവർ പൂജയും നടത്തി. സംഭവമറിഞ്ഞ് കൊല്ലേഗൽ തഹസിൽദാർ കെ. കുണാലും…
Read Moreകോവിഡ് ബാധിതരെ പി.ജി.യിൽ നിന്ന് പുറത്താക്കുന്നത് തടഞ്ഞ യുവാവിന് കുത്തേറ്റു
ബെംഗളൂരു: കോവിഡ് ബാധിതരായ മൂന്ന് സുഹൃത്തുക്കളെ പി.ജി.യിൽ നിന്ന് പുറത്താക്കുന്നത് തടയാൻ എത്തിയ യുവാവിന് കുത്തേറ്റു. ജെ.പി. നഗർ സ്വദേശി അതുലിനാണ് കുത്തേറ്റത്. അതുലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്വകാര്യ കമ്പനി ജീവനക്കാരായ മൂന്ന് യുവാക്കൾ പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ഇവർക്ക് കോവിഡ് പോസിറ്റീവായതിനെതുടർന്ന് വീടൊഴിയാൻ വീട്ടുടമ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഇവരിലൊരാൾ സഹായത്തിനായി സുഹൃത്തായ അതുലിനെ വിളിച്ചുവരുത്തി. അതുൽ വീട്ടുടമയുടെ നടപടിയെ ചോദ്യം ചെയ്തപ്പോൾ വീട്ടുടമയുടെ ബന്ധുവായ യുവാവ് അതുലിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
Read Moreലോക്ഡൗൺ വീണ്ടും നീട്ടുമോ? സർക്കാരിന്റെ പരിഗണനയിലുള്ള കാര്യങ്ങൾ
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടാൻ സാധ്യത ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ലോക്ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. കോവിഡ് കേസുകൾ കുറയുകയാണെങ്കിൽ ജൂൺ 7ന് ശേഷം ഇളവുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ പ്രഖ്യാപനമുണ്ടാവും. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടതൽ രോഗമുക്തരാണ്. ഇതിൽ ആശ്വാസം കൊള്ളുമ്പോഴും മരണസംഖ്യ കുറയാതെ നിൽക്കുന്നത് ആശങ്കയുയർത്തുന്നു. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് മരണം കാൽ ലക്ഷത്തിലാണ് എത്തി നിൽക്കുന്നത്. രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ ലോക്ഡൗൺ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ ലോക്ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി…
Read Moreനഗരവാസികൾക്ക് അപൂര്‍വ്വകാഴ്ചയായി സൂര്യന് ചുറ്റുമുള്ള പ്രഭാവലയം
ബെംഗളൂരു: കൊവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി ലോക്ഡൌണില്‍ കിടക്കുന്ന നഗരവാസികൾക്ക് ഒരു അപൂര്‍വ്വകാഴ്ചയായി സൂര്യന് ചുറ്റും കാണപ്പെട്ട പ്രഭാവലയം. നഗരത്തിൽ ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെ ആകാശത്ത് കണ്ട അപൂര്‍വ്വ കാഴ്ചയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയാവുന്നത്. തെളിഞ്ഞ ആകാശത്ത് കത്തിനില്‍ക്കുന്ന സൂര്യന് ചുറ്റും ഇതുവരെ കാണാത്ത തരത്തിലാണ് പ്രഭാവലയം രൂപപ്പെട്ടത്. മഴവില്‍ നിറങ്ങള്‍ നിറഞ്ഞ പ്രഭാവലയത്തിന്‍റെ ചിത്രങ്ങള്‍ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും അടക്കമുള്ളവരും പ്രഭാവലയത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ചു. ബെംഗളൂരു സെൻട്രൽ നിയോജകമണ്ഡലത്തിലെ ലോക്സഭാ അംഗം പി സി മോഹൻ…
Read Moreലോക്ക്ഡൗണിൽ പുറത്തിറങ്ങിയവർക്ക് പൂമാലയിട്ട് ആരതിയുഴിഞ്ഞ് പോലീസ്
ബെംഗളൂരു: മദനായകനഹള്ളിയിൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. ഇത് കൂടാതെ പിടിയിലായവരെ പോലീസ് ആരതി ഉഴിയുകയും പൂമാല ഇട്ട് നടത്തുകയും ചെയ്തു. പുറത്തിറങ്ങിയ ഭൂരിഭാഗം പേരും അനാവശ്യമായി പുറത്തിറങ്ങിയവരാണെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. ലോക്ഡൗൺ ലംഘിച്ച 32 ഇരുചക്രവാഹനയാത്രക്കാരെയും രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഇത്തരത്തിൽ പൂമാലയിടുകയും ആരതി ഉഴിയുകയും ചെയ്തതായി പോലീസ് പറഞ്ഞു. പുറത്തിറങ്ങുന്നവരെ കളിയാക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായാണ് ഇങ്ങനെയൊരു വ്യത്യസ്തരീതി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനായി 35 പൂമാലകളാണ് കരുതിയിരുന്നത്.
Read Moreകോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത യുവാവിന് ക്രൂര മർദ്ദനം
ബെംഗളൂരു: നഗരത്തിൽ കോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത യുവാവിന് ബി.ബി.എം.പി. ജീവനക്കാരുടെ ക്രൂര മർദ്ദനം. ചിക്‌പേട്ട് ധർമരായ സ്വാമി ടെംപിൾ വാർഡിലെ നഗരത്‌പേട്ടിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. #WATCH | In a viral video, a man was seen being assaulted by a BBMP booth level officer after he mistook a queue for #COVID19 testing to be that for vaccination. He was allegedly…
Read Moreനഗരത്തിൽ ബ്ലാക്ക് ഫംഗസ് ബാധ കൂടുതൽ ഭീഷണിയാകുന്നു
ബെംഗളൂരു: ബ്ലാക്ക് ഫംഗസ് രോഗബാധ കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. നഗരത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലും ഭീഷണിയാകുന്നത്. സംസ്ഥാനത്താകെ ഇതുവരെ 500-ലധികം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇതിൽ നഗരത്തിൽ മാത്രം 250-ലധികം പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിത്. കോവിഡ് രോഗ മുക്തി നേടിയവരിലാണ് കൂടുതലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ കോവിഡ് രോഗബാധയില്ലാത്ത രണ്ടുപേരിലും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ഒമ്പതുപേരാണ് മരിച്ചത്. ഇതിൽ മൂന്നുമരണം ബെംഗളൂരുവിലാണ്. മൈസൂരു,…
Read Moreനായയോട് പ്രതികാരം; ഓടുന്ന ബൈക്കിന് പിന്നിൽ നായയെ കെട്ടിവലിച്ച് കൊണ്ടുപോയവർ പിടിയിൽ
ബെംഗളൂരു: ബൈക്കിനു പിന്നില്‍ നായയെ കെട്ടിവലിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെയാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. മംഗളൂരു കൊന്‍ചാടിയിലെ ഡോക്ടറുടെ ഫാം ഹൗസിലെ ജീവനക്കാരനായ കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമാണ് പിടിയിലായത്. നായ ചെരുപ്പ് കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് മംഗളൂരു ഡി.സി.പി ഹരിറാം ശങ്കര്‍ പറഞ്ഞു. ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് ഒരു കിലോ മീറ്ററോളം വലിച്ചു കൊണ്ടുപോകുകയായിരുന്നു. സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ദുരന്ത നിവാരണ നിയമ പ്രകാരവും…
Read Moreദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവം സിഐഡി അന്വേഷിക്കും; തീരുമാനം സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ
ബെംഗളൂരു: ചിക്മഗളൂരുവില്‍ ദളിത് യുവാവിനെ എസ്ഐ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്ഐ അർജുനെ സസ്‌പെൻഡ് ചെയ്തു. ഇനി കേസ് സിഐഡി അന്വേഷിക്കും. പരാതിക്കാരനായ ദളിത് യുവാവിന് നീതി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്. എസ്‌ഐ അർജുനെ നേരത്തെ ഉഡുപ്പിയിലേക്ക് സ്ഥലം മാറ്റുകയും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്‍സി, എസ്ടി വകുപ്പകളടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദിക്കുക, അധിക്ഷേപിക്കുക, ചെയ്യാത്ത കുറ്റങ്ങൾ ചുമത്തുക എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവർഗ പീഡന…
Read More