ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതിനു ശേഷം മിക്ക ആളുകളും കോവിഡ് വന്നു പോകട്ടെയെന്ന ചിന്തയിലേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ ഈ വിവരങ്ങള്‍ കൂടിയൊന്ന് അറിയേണ്ടത് നിര്‍ബന്ധമാണ്. കോവിഡ് സ്ഥിരീകരിച്ച് ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കോവിഡാനന്തര രോഗാവസ്ഥയുണ്ടാകാമെന്നാണ്(പോസ്റ്റ് കോവിഡ് സിന്‍ഡ്രം) പുറത്തുവരുന്ന പഠനം. തലവേദനയും ക്ഷീണവും മുതല്‍ ഹൃദ്രോഗവും വൃക്കരോഗവും സ്ട്രോക്കും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സാമൂഹിക സുരക്ഷ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു. 30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും…
Read MoreAuthor: അനില
കൊറോണ: ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം…
ദിവസങ്ങൾ കഴിയുന്തോറും കോറോണ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം കോറോണ വൈറസ് കൂടുതലും ആക്രമിക്കുന്നത് രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ശ്രദ്ധ ചെലുത്തണം. വിറ്റാമിൻ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശക്തി കൂട്ടാൻ നല്ലത്. അതിനായി പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പൊതുവെ ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്ക് നോക്കാം. കർക്കിടക നാളിൽ ഔഷധക്കഞ്ഞി കഴിക്കുന്നത് പണ്ട്…
Read Moreതൊലിപ്പുറത്തു കറുപ്പുള്ള വാഴപ്പഴം ക്യാൻസർ തടയും!
വളരെയധികം വിറ്റാമിനുകളും ഫൈബറും നിറയെയുള്ള പഴമാണ് വാഴപ്പഴം. ഇളം മഞ്ഞ തൊലിയുള്ള വാഴപ്പഴമാണ് പൊതുവെ എല്ലാവര്ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ടാല്‍ ചീഞ്ഞതായെന്ന് കരുതി എല്ലാവരും അത് കളയുകയാണ് പതിവ്. എന്നാല്‍ ആ പതിവ് ഇനി നിറുത്തുന്നതാണ് ഉത്തമം. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎന്‍എഫ് വര്‍ധിക്കുന്നു. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. അതായത് ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍…
Read More‘കാപ്പി’ ചര്‍മ്മത്തിന് സൗന്ദര്യം വർധിപ്പിക്കും !
കാലത്തേ എഴുനെല്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാപ്പി. ക്ഷീണിച്ചു വരുമ്പോള്‍ നല്ല ഒരു കോഫി കിട്ടിയാല്‍ എത്ര ആശ്വാസമായിരിക്കും അല്ലേ. അമിതമാവാതെ കോഫി കുടിച്ചാല്‍ അത് ചര്‍മ്മസൗന്ദര്യത്തിനും നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ഊര്‍ജ്ജം കാത്തു സൂക്ഷിക്കുന്നു. കോഫി അടങ്ങുന്ന സോപ്പോ ക്രീമോ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പുത്തനുണര്‍വ് നല്‍കും. അന്തരീക്ഷത്തില്‍ നിറയെ ഫ്രീ റാഡിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന് നല്ലതല്ല. സൂര്യരശ്മികള്‍ വഴി ഉണ്ടാവുന്ന…
Read Moreമുഖത്തിനി ക്രീമുകള്‍ വേണ്ട, പകരം കറ്റാര്‍വാഴ
ചര്‍മ്മത്തിന് ആരോഗ്യം നല്കുന്ന കാര്യത്തില്‍ ഏറെ മികച്ച ഒന്നാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും മൃദുലത നല്‍കാനും നല്ലതാണിത്. വയസ്സാവുന്നതോടെ ചര്‍മ്മത്തില്‍ പാടുകളും കുത്തുകളും ചുളിവുകളും ഉണ്ടാവുന്നു. മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. കറ്റാര്‍ വാഴ പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. സൂര്യാഘാതം മൂലം ശരീരത്തില്‍ ഉണ്ടാവുന്ന സണ്‍ബേണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്…
Read Moreരാത്രിയിൽ സുഖനിദ്ര ലഭിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ…
എല്ലാ ദിവസവും രാത്രി സുഖമായി ഉറങ്ങാൻ കഴിയുന്നവർ എത്രപേരുണ്ടാവും? പകല്‍ ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നാല്‍ പിന്നെ എന്തെങ്കിലും കഴിച്ച് കിടന്നുറങ്ങുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ എന്നും സാധിക്കുന്നവര്‍ എത്ര പേരുണ്ടാകും? ഇവിടെ പലപ്പോഴും വില്ലനാകുന്നത് രാത്രി കഴിക്കുന്ന ആഹാരമാണ്. വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല. നല്ല ഉറക്കം ലഭിക്കാന്‍ നല്ല ഭക്ഷണം കഴിക്കണം. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആഹാരസാധനങ്ങള്‍? പാല് രാത്രി ഉറങ്ങും മുന്‍പേ പാല് കുടിക്കുന്നത് നല്ലതാണ്. പാലില്‍ അമിനോ ആസിഡ് ആയ ട്രിപ്റ്റോഫാന്‍…
Read Moreഓഫീസില്‍ ഒരുപാടു സമയം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാരോഗ്യത്തിന് പ്രശ്നം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരുപാടു സമയം ഓഫീസില്‍ ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍ ഉണ്ടാവാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഒരുപാടു സമയം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും എഴുന്നേറ്റു രണ്ട് മിനിറ്റ് നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും അരമണിക്കൂര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതുമെല്ലാം ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ലിപ്പിഡോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അരമണിക്കൂര്‍ കൂടുമ്പോള്‍ രണ്ട് മിനിറ്റ് നടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍…
Read Moreവെളിച്ചെണ്ണ ഉപയോഗിച്ച് മുഖസൗന്ദര്യം കൂട്ടാം!
മുഖസൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. പാചകത്തിനും മുടിയിൽ തേക്കാനും മാത്രമല്ല, മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും. മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വിധങ്ങൾ… നന്നായി പഴുത്ത ഏത്തപ്പഴം അടിച്ചു അതിൽ വെളിച്ചെണ്ണയും തേനും ചേർത്ത് മുഖത്തു പുരട്ടി 20 -25 മിനുറ്റുകൾക്കു ശേഷം കഴുകി കളയുക. ഇത് നല്ലൊരു നറിഷിങ് മാസ്ക് ആണ്, മുഖത്തെ പാടുകൾ മാറുന്നതിനും ഇത് സഹായിക്കും. രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി…
Read Moreഹോളി ആഘോഷം പൊടിപൊടിക്കും മുൻപ്, മുടിയും ചര്‍മ്മവും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ.
ബെംഗളൂരു മലയാളികൾ തങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ചര്‍മ്മവും മുടിയും കേടാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയമാണ് ഹോളി. ഈ സമയത്ത് ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ ആരോഗ്യപരമായും ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഒപ്പം സൂര്യരശ്മികളും കൂടിയാവുമ്പോള്‍ പിന്നെ പറയാനുമില്ല. ഹോളിക്കും മുന്‍പും പിന്‍പും ചര്‍മ്മവും മുടിയും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ. ഹോളി ആഘോഷം തുടങ്ങുന്നതിനു മുൻപ് ചെയ്യേണ്ട കാര്യങ്ങൾ. – തണുപ്പ് മാറി ചൂടു തുടങ്ങുന്ന സമയമായതിനാൽ, വെയിലേറ്റു ചര്‍മ്മത്തിന്റെ നിറം മാറും. പുറത്തിറങ്ങും മുന്‍പേ എസ്പിഎഫ് 20 എങ്കിലും ഉള്ള സണ്‍സ്ക്രീന്‍…
Read Moreഉണ്ടാക്കൂ നല്ല രസികന്‍ ഓർഗാനിക് ഐസ്ക്രീം…
ഐസ്ക്രീം ഇഷ്ടപെടാത്ത ആരും തന്നെ ഉണ്ടാവില്ല. മൂന്നു നേരവും ഐസ്ക്രീം കിട്ടിയാല്‍ അത്രയും നല്ലതെന്ന് കരുതിയിരിക്കുന്ന കൊതിയന്മാര് നമ്മുടെ നാട്ടില്‍ എത്രയോ ഉണ്ട്. പല നിറത്തിലും രുചിയിലും ആയിരക്കണക്കിന് ഐസ്ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൃത്രിമ നിറങ്ങള്‍, പൂരിത കൊഴുപ്പുകള്‍, കൃത്രിമ മധുരം തുടങ്ങി ആരോഗ്യത്തിനു ദോഷകരമായ പല സാധനങ്ങളും ചേര്‍ന്നാണ് വിപണിയില്‍ ഐസ്ക്രീം എത്തുന്നത്. എന്നാല്‍ ഇത്രയും രുചികരമായ ഐസ്ക്രീം കുറച്ച് ആരോഗ്യകരം കൂടിയായാലോ? കിടുവായിരിക്കും അല്ലേ? ആരോഗ്യകരമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നമുക്ക് വീട്ടിലും ഐസ്ക്രീം ഉണ്ടാക്കാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍…
Read More