മുഖത്തിനി ക്രീമുകള്‍ വേണ്ട, പകരം കറ്റാര്‍വാഴ

ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ ഏറെ മികച്ച ഒന്നാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്താനും മൃദുലത നല്‍കാനും നല്ലതാണിത്.

വയസ്സാവുന്നതോടെ ചര്‍മ്മത്തില്‍ പാടുകളും കുത്തുകളും ചുളിവുകളും ഉണ്ടാവുന്നു. മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

കറ്റാര്‍ വാഴ പേസ്റ്റ് മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

സൂര്യാഘാതം മൂലം ശരീരത്തില്‍ ഉണ്ടാവുന്ന സണ്‍ബേണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. മൃതകോശങ്ങള്‍ അകറ്റി ചര്‍മ്മത്തിനത് പുതുജീവന്‍ നല്‍കുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

കറ്റാര്‍ വാഴ ഉപയോഗിക്കേണ്ട വിധം ശ്രദ്ധിക്കേണ്ടതാണ്. കറ്റാര്‍ വാഴയുടെ ഇല എടുത്ത് നെടുകേ പിളര്‍ന്ന് 15 മിനിട്ടോളം ഇത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അതിനു ശേഷം ഇത് മഞ്ഞ നിറത്തിലാവുമ്ബോള്‍ എടുത്ത് മുറിച്ച്‌ അതിലുള്ള ജെല്‍ മുഴുവനായി എടുക്കണം.

എടുത്ത ശേഷം തണുത്ത സ്ഥലത്ത് വായു കടക്കാത്ത രീതിയില്‍ നല്ലതു പോലെ അടച്ച്‌ സൂക്ഷിക്കണം.
കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍, റോസ് വാട്ടര്‍ ഒരു ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ആവശ്യമായി വേണ്ട സാധനങ്ങള്‍. ഇവ രണ്ടും കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാം. 20 മിനിട്ട് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

മുള്‍ട്ടാണി മിട്ടി കറ്റാര്‍ വാഴ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് പാലിലോ റോസ് വാട്ടറിലോ മിക്സ് ചെയ്ത് തേച്ച്‌ ഫേസ് പാക്ക് തയ്യാറാക്കാം. ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച്‌ പിടിപ്പിക്കാം.ഇതിനു ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts