നവീകരിച്ച ഗുരുമന്ദിരം ഇന്ന് തുറക്കും

ബെംഗളൂരു: ബ്രഹ്മശ്രീ നാരായണഗുരു ധർമ്മ പരിപാലന (എസ്എൻഡിപി) സംഘം കോടിക്കലിന്റെ ആഭിമുഖ്യത്തിൽ കോടിക്കലിൽ നവീകരിച്ച ഗുരുമന്ദിരത്തിന്റെയും കമ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 1 മുതൽ 10 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്എൻഡിപി മന്ദിര പ്രസിഡന്റ് പുരുഷോത്തം പൂജാരി അറിയിച്ചു.

വിവിധ ഭജന മണ്ഡലങ്ങളിലെ അംഗങ്ങൾ മെയ് 1 മുതൽ 5 വരെ വൈകിട്ട് 6 മുതൽ 8 വരെ ഭജനകൾ നടത്തും.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

മെയ് അഞ്ചിന് വൈകീട്ട് നാലിന് കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിൽ നിന്ന് കോടിക്കലിലെ ഗുരുമന്ദിരത്തിലേക്ക് നാരായണഗുരു ബിംബ ശോഭായാത്ര നടക്കും.

  • മേയ് ആറിന് ഭജന മണ്ഡലി ഭജന അവതരിപ്പിക്കും.
  • മേയ് ഏഴിന് രാവിലെ ഏഴുമുതൽ വിവിധ മതപരമായ ചടങ്ങുകൾ നടക്കും.
  • മെയ് എട്ടിന് രാവിലെ 9.20ന് ബ്രഹ്മശ്രീ നാരായണ ഗുരു ബിംബ പ്രതിഷ്ഠ.
  • മെയ് 9 ന് രാവിലെ 6 മുതൽ മെയ് 10 ന് രാവിലെ 6 വരെ ഏകാഹ ഭജന നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

നവീകരിച്ച ഗുരുമന്ദിരം മേയ് എട്ടിന് മുൻ കേന്ദ്രമന്ത്രി ബി ജനാർദൻ പൂജാരി ഉദ്ഘാടനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts