ബെലന്തൂരിനു പുറമേ ഹൊറമാവ് അഗര, ദൊഡബലേ, കാടുഗോഡി എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഇവിടെ ശുദ്ധീകരിക്കാൻ സാധിക്കുന്നതോടെ ബെലന്തൂർ തടാകത്തിലെ മാലിന്യപ്രശ്നം ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും.
ബിഡബ്ല്യുഎസ്എസ്ബി നഗരത്തിൽ 18 ഇടങ്ങളിലാണു മലിനജലസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിൽ ആറെണ്ണമാണു പ്രവർത്തനമാരംഭിച്ചത്. കെങ്കേരിയിലെ യെലമാലപ്പ ചെട്ടി തടാകക്കരയിലെയും നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.