വികലാംഗ സൗഹൃദമാകാൻ ഒരുങ്ങി ബെംഗളൂരു ഡിവിഷനിലെ നാല് റെയിൽവേ സ്റ്റേഷനുകൾ.

ബെംഗളൂരു: വിവിധ തരത്തിലുള്ള വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആവശ്യമായ അധിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബെംഗളൂരു ഡിവിഷനിലെ നാല് റെയിൽവേ സ്റ്റേഷനുകൾ തയ്യാറെടുക്കുന്നു. സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന വികലാംഗർക്കായുള്ള സമർത്ഥനം ട്രസ്റ്റാണ് അതിനുള്ള പ്രേരണയുമായി മുന്നോട്ട് വന്നത്. വൈറ്റ്ഫീൽഡ്, ബെംഗളൂരു കന്റോൺമെന്റ്, കെഎസ്ആർ ബെംഗളൂരു, ബൈയപ്പനഹള്ളിയിലെ ഇതുവരെ ആരംഭിക്കാത്ത സർ എം വിശ്വേശ്വരയ്യ ടെർമിനൽ എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങൾ ഒരുക്കുന്നത്.

ഈ പദ്ധതിക്കായി മൊത്തത്തിൽ 50 ലക്ഷം രൂപയിലധികം ചെലവാണ് നിലവിൽ കണക്കാക്കുന്നത്.  സംസാരശേഷിയും ശ്രവണ വൈകല്യവുമുള്ള യാത്രക്കാർക്ക് ആംഗ്യഭാഷയിൽ വീഡിയോകൾ നൽകുന്ന ഒന്നിലധികം ടിവി ഡിസ്‌പ്ലേ സ്‌ക്രീനുകൾ (32 ഇഞ്ച്) ഓരോ സ്‌റ്റേഷനുകളിലും സ്ഥാപിക്കുന്നതാണ് ഒരു സുപ്രധാന സൗകര്യം.

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

കൂടാതെ റിസർവ് ചെയ്യാത്തതും റിസർവ് ചെയ്തതുമായ ടിക്കറ്റ് കൗണ്ടറുകൾ, പാർക്കിംഗ്, എൻട്രി, എക്സിറ്റ് ഗേറ്റുകൾ, ഫുട്ട് ഓവർ ബ്രിഡ്ജ്, എസ്കലേറ്ററുകൾ, ടോയ്‌ലറ്റുകൾ, കാത്തിരിപ്പ് മുറികൾ തുടങ്ങി പ്രധാനപ്പെട്ട സൗകര്യങ്ങളുടെ സ്ഥാനം ഈ വീഡിയോകളോ സ്ലൈഡുകളോ ഹൈലൈറ്റ് ചെയ്യപ്പെടുന്നതാണ്.

ഇതിലൂടെ അവരെ കൂടുതൽ സ്വതന്ത്രരായ സഞ്ചാരികളാക്കുക എന്നതാണ് ലക്ഷ്യം. കെഎസ്ആർ സ്റ്റേഷനിൽ നാല് ടിവി ഡിസ്‌പ്ലേ സ്‌ക്രീനുകളും മറ്റ് സ്റ്റേഷനുകളിൽ രണ്ട് സ്‌ക്രീനുകളും ഉണ്ടായിരിക്കുമെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഇ വിജയ പറഞ്ഞു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീകൾ വീട്ടിലിരിക്കേണ്ടി വരും! ആർത്തവാവധി ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us