സത്യമംഗലം വനപാതയിലെ രാത്രിയാത്രാ നിരോധനം: മൈസൂരുവിലേക്കും തിരിച്ചുമുള്ള മലയാളി യാത്രക്കാർക്ക് തിരിച്ചടിയാകും

ബെംഗളൂരു: സത്യമംഗലം കടുവാ സങ്കേതത്തിലെ ഗതാഗതം നിരോധിച്ചുകൊണ്ട് ഈറോഡ് ജില്ലാ കളക്ടർ 2019ൽ പുറപ്പെടുവിച്ച വിജ്ഞാപനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ 2022 ഫെബ്രുവരി 10 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ ബെംഗളൂരു-കോയമ്പത്തൂർ ദേശീയപാതയിലെ സത്യമംഗലം കടുവസങ്കേതത്തിലൂടെയുള്ള ഭാഗത്തേക്ക് രാത്രിയാത്ര നിരോധിച്ചത് തെക്കൻ കർണാടകത്തിൽനിന്നുള്ള യാത്രികർക്കാണ് തിരിച്ചടിയാത്. പ്രതിദിനം മലയാളികളുൾപ്പെടെ നൂറുകണക്കിനു യാത്രികർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്.

മൈസൂരുവിൽ നിന്ന് കോയമ്പത്തൂർ വരെ 200 കിലോമീറ്റർ വരുന്ന റോഡ് കർണാടകയിലെ ചാമരാജ്നഗർ, തമിഴ്നാട്ടിലെ ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. കർണാടക, തമിഴ്‌നാട് ആർ.ടി.സി. സർവീസ്, ചരക്കുലോറി സർവീസ് എന്നിവയും ഇതുവഴിയാണ്. ബെംഗളൂരുവിൽനിന്ന് കനകപുര, മലവള്ളി, കൊല്ലേഗൽ, ചാമരാജനഗർ, ധിംബംചുരം, സത്യമംഗലം, മേട്ടുപാളയം വഴി കോയമ്പത്തൂരിലെത്തുന്നതാണ് 308 കിലോമീറ്റർ ദൈർഘ്യമുള്ള ഈപാത.

വ്യാഴാഴ്ച മുതൽ രാത്രിയാത്ര നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ തെക്കൻ കർണാടകത്തിൽനിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് പോകേണ്ടവർ ആദ്യം 150 കിലോമീറ്റർ സഞ്ചരിച്ച് ബെംഗളൂരുവിലെത്തി അവിടെനിന്ന് സേലം വഴി പോകണം. കൂടാതെ ഒട്ടേറെ ടോൾ ബൂത്തുകളുള്ളതിനാൽ ടോളിനത്തിൽ നല്ലൊരു തുക ചെലവാക്കുകയും വേണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us