സ്ഥലമില്ലാത്ത ഇടങ്ങളില്‍ ഇന്ദിര കാന്റീനുകള്‍ മൊബൈല്‍ കാന്റീന്‍;

ബെംഗളൂരു∙ ഇന്ദിരാ കന്റീൻ നിർമിക്കാൻ സ്ഥലമില്ലാത്ത വാർഡുകളിൽ മൊബൈൽ കന്റീൻ ആരംഭിക്കാൻ ബിബിഎംപി. 15 വാർഡുകളിലാണ് അടുത്ത ആഴ്ച മുതൽ മൊബൈൽ കന്റീനുകൾ ആരംഭിക്കുന്നത്. ബിബിഎംപിയുടെ 198 വാർഡുകളിലും കന്റീൻ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതാണു പ്രതിസന്ധി സൃഷ്ടിച്ചത്. നിലവിൽ 142 വാർഡുകളിലാണു കന്റീനുകൾ പ്രവർത്തനം ആരംഭിച്ചത്.

ബാക്കിയുള്ള 56 വാർഡുകളിലെ സ്ഥലമേറ്റെടുപ്പു പ്രതിസന്ധി സൃഷ്ടിച്ചു. ചിലയിടങ്ങളിൽ സ്വകാര്യ ഭൂമിയിൽ കന്റീൻ സ്ഥാപിക്കാൻ ആലോചിച്ചിരുന്നെങ്കിലും വാടകയും മറ്റും ബാധ്യതയാവുമെന്നു കണ്ടു ബിബിഎംപി പിൻവാങ്ങിയിരുന്നു. പാർക്കുകളിൽ കന്റീനുകൾ സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്നു തടസ്സപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ 198 വാർഡുകളിലും കന്റീൻ ആരംഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നതെങ്കിലും 101 കന്റീനുകളാണ് ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങിയത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബാക്കിയുള്ള 97 കന്റീനുകൾ ഗാന്ധിജയന്തി ദിനത്തിൽ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും 28 സ്ഥലങ്ങളിൽ മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇനിയും വൈകുന്നത് സർക്കാരിന് തിരിച്ചടിയാകുമെന്ന സാഹചര്യത്തിലാണ് മൊബൈൽ കന്റീനുകൾ ആരംഭിക്കുന്നത്.

കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലൂം താലൂക്ക് ആസ്ഥാനങ്ങളിലും ആരംഭിക്കുന്ന ഇന്ദിരാ കന്റീനുകളിൽ ചായയും കാപ്പിയും ലഭിക്കും. ഒന്നര രൂപയ്ക്കു ചായ/കാപ്പിയും അഞ്ച് രൂപയ്ക്കു പ്രഭാത ഭക്ഷണവും പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും ലഭിക്കും. ബെംഗളൂരു ജില്ലയ്ക്കു പുറത്തു ഡിസംബർ ആദ്യവാരത്തോടെയാണ് കന്റീനുകൾ പ്രവർത്തനമാരംഭിക്കുക. 

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ഇന്ദിരാ കന്റീനുകളിലേക്ക് ഭക്ഷണമൊരുക്കാനുള്ള യന്ത്ര സാമഗ്രികളുമായി മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഭക്ഷണം പാചകം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള യൂണിറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങൾ ആരംഭിച്ചതായി ചീഫ് സയന്റിസ്റ്റ് ആർ.സുബ്രഹ്മണ്യൻ പറ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts