തമിഴ്‌നാട്ടുകാർക്ക് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ.

സേലം: തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. എല്ലാ വകുപ്പുകളിലും ഈ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തും വരെ ഞാൻ പ്രവർത്തിക്കുമെന്നും, സേലത്ത് നടന്ന സർക്കാർ ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.

പൂർത്തീകരിച്ച നിരവധി പദ്ധതികളും ക്ഷേമ നടപടികളും ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പാർട്ടി പരിഗണനയില്ലാതെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയെ ചടങ്ങിൽ സംസാരിച്ച പട്ടാളി മക്കൾ കച്ചി (പിഎംകെ) എംഎൽഎമാരായ ആർ അരുൾ (സേലം-വെസ്റ്റ്), സദാശിവം (മേട്ടൂർ) എന്നിവർ അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us