വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്ക് മുമ്പ് 31കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

മംഗളൂരു / ഉഡുപ്പി: വിവാഹ നിശ്ചയത്തിന് ഏതാനും ദിവസങ്ങൾക് മുമ്പ് 31 കാരനെ വാഷ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 10 വർഷമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന രവിരാജാണ് (31) മരിച്ചത്. നവംബർ 25 ന് വിവാഹ നിശ്ചയം തീരുമാനിച്ചതിനാൽ കഴഞ്ഞ 19 ന് രവിരാജ് വീട്ടിലെത്തിയിരുന്നു, തുടർന്ന് അദ്ദേഹം എല്ലാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും നടത്തി വരികയായിരുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ശനിയാഴ്ച രാത്രി 8.30 ഓടെ പിതാവിനെ വിളിച്ച് താൻ സുഹൃത്തിന്റെ വീട്ടിലാണെന്നും പിറ്റേന്ന് രാവിലെ തിരിച്ചവരികയുള്ളു എന്നും അറിയിച്ചിരുന്നു. തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കരഞ്ചഡ്കയിലെ സഹോദരന്റെ പുതിയ വീടിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. രവിരാജിന് മറ്റൊരു പ്രണയമുണ്ടായിരുന്നതായാണ് സംശയിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts