നിർബന്ധിത ക്വാറൻ്റീൻ തുടങ്ങിയില്ല;അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തം.

quarantine

ബെംഗളൂരു : കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നടപ്പാക്കുമെന്ന ഉത്തരവ് വന്ന് 3-4 ദിവസം കഴിഞ്ഞിട്ടും യാത്രക്കാർക്ക് നിർബന്ധിത ക്വോറൻ്റീൻ ഇന്നലെ വരെ നടപ്പാക്കിയിട്ടില്ല.

കേരളവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകളിലൂടെ ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വരുന്ന യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം പോകുന്ന സ്ഥലത്തെ മേൽവിലാസവും ഫോൺ നമ്പറും ശേഖരിച്ചതിന് ശേഷമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്.

  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി

സർട്ടിഫിക്കറ്റില്ലാതെ വന്നവരിൽ നിന്ന് സ്രവ സാംപിളുകൾ ശേഖരിച്ച ശേഷം പറഞ്ഞയച്ചു.

തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്ത് എത്താവുന്ന അത്തിബെലെ ചെക്ക് പോസ്റ്റിൽ കേരള റെജിസ്ട്രേഷൻ വാഹനങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് കോവിഡ് നെഗറ്റീവ് നർട്ടിഫിക്കറ്റ് പരിശോധിക്കുന്നുണ്ട്.

കേരളത്തിൽ നിന്ന് നഗരത്തിൽ എത്തുന്ന തീവണ്ടികളിലും കർശ്ശന പരിശോ‌ ധന നടത്തുന്നുണ്ട്, അതേ സമയം ഇന്നലെ വൈകുന്നേരം വരെ ഒരു യാത്രക്കാരനോടും ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറൻ്റീനിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചതായി വിവരമില്ല.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ മാത്രം വളരെ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക നിർബന്ധിത ക്വാറൻ്റീൻ പ്രഖ്യാപിച്ചത്.

  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

ക്വാറന്റീനിന്റെ പേരിൽ കേരളത്തിൽനിന്നും വരുന്ന വിദ്യാർഥികളെ പ്രയാസത്തിലാക്കില്ലെന്ന് ആരോഗ്യമന്ത്രി ഡോ: കെ. സുധാകർ ഇന്നലെ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us