എറണാകുളം ഇൻ്റർസിറ്റി, മൈസൂരു-ബെംഗളൂരു-കൊച്ചുവേളി തീവണ്ടികൾ നാളെ മുതൽ.

ബെംഗളൂരു: കോവിഡ് ലോക്ക്ഡൗൺ കാരണം മാസങ്ങളായി നിർത്തിവച്ചിരുന്ന മൈസൂരു- ബെംഗളൂരു-കൊച്ചുവേളി (06315-16), ബെംഗളൂരു-എറണാകുളം (02677-78) തീവണ്ടി നാളെ മുതൽ സർവ്വീസ് ആരംഭിക്കും.

ഉച്ചക്ക് 12.50 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി മണ്ഡ്യ, രാമനഗര, കെങ്കേരി, ബെംഗളൂരു സിറ്റി, കൻ്റോൺമെൻ്റ്, കെ.ആർ.പുരം, വൈറ്റ് ഫീൽഡ്, ബംഗാരപ്പേട്ട് എന്നിവിടങ്ങളിൽ നിർത്തും.

  ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ

രാവിലെ 6.10 ന് സിറ്റിയിൽ നിന്ന് പുറപ്പെടുന്ന എറണാകുളം ഇൻ്റർ സിറ്റിക്ക് കൻ്റോൺമെൻ്റ്, കർമലാറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

ഇതോടെ നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളുടെ എണ്ണം 4 ആയി.

കന്യാകുമാരി എക്സ്പ്രസ് (06525-26), ബെംഗളൂരു- മംഗളൂരു-കണ്ണൂർ (06515-16) എന്നിവ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.

നിർത്തിവച്ച ബാനസവാടി-എറണാകുളം (06161-62) തീവണ്ടി ജൂലൈ മുതൽ ഓടിത്തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us