ബെംഗളൂരു : കെഎസ്ആർടിസി എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ കേരളത്തിൻ്റെ വാദങ്ങൾക്ക് ബലം കുറയുന്നു.
കേന്ദ്ര കൊമേഴ്സ് മിനിസ്ട്രിയുടെ കീഴിലുള്ള ട്രേഡ് മാർക്ക് സെർച്ച് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ ട്രേഡ് മാർക്ക് രണ്ട് സംസ്ഥാനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി ഉണ്ട്, കേരളം വാദിക്കുന്നത് പോലെ കർണാടക ആർ ടി സിയെ ഈ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിൽ വിലക്കില്ല എന്ന് ഈ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
കൺട്രോളർ ജനറൽ ഓഫ് പേറ്റൻറ്, ഡിസൈൻ ആൻറ് ട്രേഡ് മാർക്കിൻ്റെ റിപ്പോർട്ട് പ്രകാരം രണ്ട് കോർപ്പറേഷനും കെഎസ്ആർടിസി എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കാം.
മാത്രമല്ല കർണാടക ഈ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിനെ എതിർത്തു കൊണ്ട് കേരള ആർ ടി സി നൽകിയ പരാതി ഇപ്പോഴും തീർപ്പാകാതെ ഇൻറലക്ച്വൽ പ്രോപ്പർട്ടി അപലറ്റ് ബോർഡിൻ്റെ മുന്നിൽ ആണെന്നും റിപ്പോർട്ട് പറയുന്നു, അതിനാൽ രണ്ടു കമ്പനികൾക്കും ഈ ട്രേഡ് മാർക്ക് ഉയോഗിക്കാം.
“ഈ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിൽ കേരളത്തിൻ്റെ അവകാശവാദം ഐ.പി.എ.ബി അംഗീകരിച്ചു എന്നത് ശരിയാണ് എന്നാൽ ഈ ട്രേഡ് മാർക്ക് ഉപയോഗത്തിൽ നിന്ന് കർണാടകയെ വിലക്കുന്നില്ല” ഡൽഹിയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന അഭിഭാഷകനായ അജയ് കുമാറിനെ ഉദ്ദരിച്ചുകൊണ്ട് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.