ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും ലാൽബാഗിൽ സംഘടിപ്പിക്കാറുള്ള പുഷ്പമേള ഈവർഷം ഉണ്ടാകാനിടയില്ല.
മഹാമാരിയുടെ ഒരു രണ്ടാംവരവിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം പുഷ്പമേള സംഘടിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് അധികൃതർ.
1912 ആരംഭിച്ച ലാൽബാഗ് പുഷ്പമേള 213 തവണകൾ പിന്നിടുമ്പോൾ ഇത്തവണ പ്രദർശനം ഒഴിവാക്കപ്പെട്ടാൽ ഇത് നാലാം തവണ യായിരിക്കും പുഷ്പ-ഫല പ്രദർശനം ഒഴിവാക്കപ്പെടുന്നത്.
1951 മുതൽ എല്ലാവർഷവും ജനുവരി 26നും ആഗസ്റ്റ് 15 നും നടത്താറുള്ള പുഷ്പമേള ലക്ഷക്കണക്കിന് സന്ദർശകരെയാണ് ആകർഷിച്ചിരുന്നത്.
സംസ്ഥാനത്തുടനീളം എല്ലാ ദൈനംദിന പ്രവർത്തനങ്ങളും ഏകദേശം സാധാരണ നിലയിൽ ആയ സ്ഥിതിക്ക് പുഷ്പ -ഫല പ്രദർശനം നടത്താം എന്നാണ് ഉദ്യോഗസ്ഥരിൽ തന്നെഒരു വിഭാഗം പറയുന്നത്. എന്നാൽ ഇത് ഒരു സാമൂഹ്യ വ്യാപനത്തിന് ഇടനൽകുമോ എന്ന ആശങ്ക ഉള്ളതിനാൽ പ്രദർശനം നടത്തേണ്ടതില്ല എന്ന് നിലപാടിലാണ് മറ്റൊരു വിഭാഗം. നിലവിലുള്ള സാഹചര്യങ്ങൾ സർക്കാരിന് അറിവുള്ളതാണ് എന്നും അതിനാൽ കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നുമാണ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിലപാടെന്ന് ബന്ധപ്പെട്ട വക്താവ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.