റോഡ് ഗതാഗത പ്രശ്നങ്ങൾ പോലീസ് കമ്മീഷണറെ നേരിട്ട് അറിയിക്കാൻ അവസരം

ബെംഗളൂരു: സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്, ബെംഗളൂരു സഞ്ചാര സമ്പർക്ക ദിവസമായ ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ വൈറ്റ് ഫീൽഡ് ട്രാഫിക് പോലീസ് ഓഫീസിൽ ഗതാഗത സംബന്ധമായ പരാതികൾ കേൾക്കുന്നതിനായി എത്തുന്നു.

എല്ലാ മാസവും ഒരു ദിവസം ജനസമ്പർക്ക ദിവസമായി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ തീരുമാനിച്ചിരുന്ന തിൻ്റെ ഭാഗമായിട്ടാണ് കമ്മീഷണർ വൈറ്റ് ഫീൽഡിൽ എത്തുന്നത്.

  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പൊതുജനങ്ങൾക്ക് അവരുടേതായ ഗതാഗതപ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനു അവസരമുണ്ടാകും.

കഴിഞ്ഞമാസം നടത്തപ്പെട്ട ജനസമ്പർക്ക ദിവസത്തിൽ ഉയർന്നുവന്ന ഗതാഗത സംബന്ധമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗതാഗതപ്രശ്നങ്ങൾ മാത്രം പരിഹരിക്കുന്നതിനായി ഒരുദിവസം മാറ്റിവയ്ക്കാൻ കമ്മീഷണർ തീരുമാനിച്ചത്.

അതുപ്രകാരം നഗരത്തിലെ 44 ട്രാഫിക് പോലീസ് സ്റ്റേഷനുകളിലും ജനങ്ങൾക്ക് പരാതി നൽകുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതും അവസരമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us