ഭാര്യയ്ക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ജ്യോത്സ്യൻ; ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയ്ക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ജ്യോത്സ്യൻ; ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ അശ്വിനിയെയാണ് (25) ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ യുവതിയുടെ ഭർത്താവായ യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിൽ യുവരാജിന്‍റെ മാതാപിതാക്കൾ ഭാവിയെക്കുറിച്ചറിയാനായി ഒരു ജ്യോത്സ്യനെ സന്ദർശിച്ചിരുന്നു. എന്നാൽ മരുമകൾക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ഇയാൾ കുടുംബത്തെ അറിയിച്ചതോടെ ഇവർ അശ്വിനിക്കെതിരെ തിരിയുകയായിരുന്നു.

തുടർന്ന് യുവരാജ് അശ്വിനിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇയാളുടെ മാതാപിതാക്കളും ഒപ്പം ചേർന്നായിരുന്നു പീഡനം. ഇതിന് പുറമെ കൂടുതൽ സ്ത്രീധനവും ആവശ്യപ്പെട്ടു തുടങ്ങി എന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

വിലകൂടിയ ഫോൺ അടക്കം പല സാധനങ്ങളും ആവശ്യപ്പെട്ടിരുന്നു. ലോൺ എടുത്തായാലും പറയുന്ന സാധനങ്ങൾ എത്തിച്ചു നൽകണമെന്നായിയിരുന്നു ആവശ്യം. ഇക്കഴിഞ്ഞ നവംബർ പതിമൂന്നിന് രാത്രിയും ഇരുവരും ഇതേച്ചൊല്ലി തർക്കങ്ങളുണ്ടായി.

തൊട്ടടുത്ത ദിവസം രാവിലെ അശ്വിനി സഹോദരിയെ വിളിച്ച് നടന്ന കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അല്‍പസമയങ്ങൾക്ക് ശേഷം വർഷയ്ക്ക് സുഖമില്ലെന്നറിയിച്ചു കൊണ്ട് യുവരാജിന്‍റെ ഫോൺ വിളിയെത്തി.

  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

വിവരം അറിഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. ജ്യോത്സന്‍റെ വാക്കുകള്‍ വിശ്വസിച്ച് യുവരാജ്, മകളുടെ ജീവിതം ഇല്ലാതാക്കിയെന്നാണ് അശ്വിനിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകള്‍ കണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്. അശ്വിനിയെ യുവരാജ് കൊന്നു കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
[masterslider id="10"]

Related posts