ബെംഗളുരു; കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു, സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ചേരികളിൽ താമസിക്കുന്നവർക്കും കച്ചവടക്കാർക്കും റാൻഡം പരിശോധന നടത്താനൊരുങ്ങി സർക്കാർ, മാർക്കറ്റുകളിലെ ബിൽ ശേഖരിക്കുന്നവർക്കും ഡെലിവറി, കൊറിയർ സേവനങ്ങൾ ചെയ്യുന്നവർക്കും റാൻഡം പരിശോധന നടത്തുമെന്നും കുടുംബാരോഗ്യക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവൈദ് അക്തർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി,
എന്നാൽ 50 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും മറ്റുരോഗലക്ഷണങ്ങളുള്ളവർക്കും പരിശോധനയിൽ മുൻഗണന നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്, മാർക്കറ്റുകളിലും മാളുകളിലും കൂടുതൽ ആളുകളുമായി ബന്ധപ്പെടുന്നവരെ എല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
വൈകാതെ തന്നെ ബെംഗളൂരുവിൽ ബി.ബി.എം.പി. കമ്മിഷണറും മറ്റു ജില്ലകളിൽ ഡെപ്യൂട്ടി കമ്മിഷണർമാരും റാൻഡം പരിശോധന നടത്തേണ്ട ആളുകളെയും സ്ഥലവും തീരുമാനിക്കും.
ഇത്തരത്തിലുള്ള റാൻഡം പരിശോധനയിലൂടെ രോഗവ്യാപനതോത് മനസ്സിലാക്കി ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കാനാകും. ഒരേസമയം രണ്ടുലക്ഷം കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി വരുകയാണ്. രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 673 പനി ക്ലിനിക്കുകളും തയ്യാറാക്കിയിട്ടുണ്ട്.
ബെംഗളുരുവിൽ സംസ്ഥാനത്ത് കോവിഡ് പരിശോധനാസൗകര്യമുള്ള ലാബുകളുടെ എണ്ണം 72 ആയി ഉയർത്തി. ദിവസേന 15,000 സാംപിളുകൾ പരിശോധിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.