ഗ്രീന്‍ സോണുകളായ 3 ജില്ലകളില്‍ കൂടി കോവിഡ്;ഒരൊറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌;രോഗികളില്‍ ഏറെയും അന്യസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയവര്‍.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വന്‍ വര്‍ധനവ്‌.

ഗ്രീന്‍ സോണുകള്‍ ആയിരുന്ന ഹാസന്‍,യാദഗിരി,കോലാര ജില്ലകളിലും കോവിഡ് രോഗം സ്ഥിരീകരിച്ചു.

വൈകുന്നേരം 5 മണിക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നത്തെ പുതിയ രോഗികളുടെ 63.

ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 925 ആയി, ഇതുവരെ 31 പേർ മരിച്ചു.433 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (15), ഹസന്‍ (5),ബെംഗളൂരു നഗര ജില്ല (4),ധാര്‍ വാട് (9),ദക്ഷിണ കന്നഡ (2),യാദഗിരി (2),ബെല്ലാരി (1) മണ്ഡ്യ (1),ചിക്ക ബല്ലാപുര (1)കോലാര (6),ഗദഗ് (3),ദാവനഗരെ (12) എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പുതിയ കേസുകൾ.

  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം

ഇതിലെ ധാര്‍വാടിലെയും ബാഗല്‍കൊട്ടയിലെയും രോഗികള്‍ ഗുജറാത്തിലെ അഹമ്മദബാദില്‍ നിന്ന് തിരിച്ചെത്തിയവര്‍ ആണ്.

ചെന്നൈയില്‍ നിന്നും ഒഡീഷയില്‍ നിന്നും തിരിച്ചെത്തിയവര്‍ക്കാണ് കോലാരയില്‍ രോഗം സ്ഥിരീകരിച്ചത്.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

http://h4k.d79.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു
[masterslider id="10"]

Related posts

Click Here to Follow Us