ബെംഗളൂരു : മദ്യം ലഭിക്കാത്തതു മൂലം കർണാടകയിൽ 13 പേർ ഇതുവരെ ആത്മഹത്യ ചെയ്തു.
ഗ്രാമീണ മേഖലയിലും മറ്റു ചെറു നഗരങ്ങളിലും ആണ് ഇത്തരം ആത്മഹത്യകൾ കൂടുതലും നടന്നിട്ടുള്ളത്. ശിവമോഗ, ചിക്കബെല്ലാപുര, കോലാർ എന്നിവിടങ്ങളിലായി ആയി ചൊവ്വാഴ്ച മാത്രം 3 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മദ്യം കിട്ടാതായതോടെ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും അതുപോലെതന്നെ അനധികൃത മദ്യ ഉല്പാദനവും വിതരണവും പലയിടത്തും വർധിച്ചിട്ടുണ്ട്. ഇതിനെതിരെ എതിരെ എക്സൈസ് വകുപ്പ് അവരുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കി.
സ്ഥിരമായി മദ്യപിച്ചിരുന്ന വർക്ക് ഒരു സുപ്രഭാതത്തിൽഅത് ലഭിക്കാതെ വരുമ്പോൾ ഉള്ള മാനസിക അസ്വസ്ഥതയാണ് ഇത്തരം ആത്മഹത്യ പ്രവണതകളിലേക്ക് അവരെ തള്ളിവിടുന്നത്. ഇത്തരം അവസ്ഥ ഉള്ളവർ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ് ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.