നഗരത്തിൽ തുടരുന്ന മധ്യപ്രദേശ് എംഎൽഎമാരെ അനുനയിപ്പിക്കാനെത്തിയ മന്ത്രിയെ കയ്യേറ്റം ചെയ്തതായി ആരോപണം.

ബെംഗളൂരു: കോൺഗ്രസ് വിമത എംഎൽഎമാരെ കാണാൻ ബെംഗളൂരുവിലെത്തിയ മധ്യപ്രദേശ് മന്ത്രി ജിത്തു പട്വാരിയെ കൈയേറ്റം ചെയ്തുവെന്ന പരാതിയുമായി കോൺഗ്രസ്.

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്നുണ്ടായ നാടകീയ നീക്കങ്ങൾ കർണാടക, രാജസ്ഥാൻ, ഹരിയാണ സംസ്ഥാനങ്ങളിലായി തുടരുന്നതിനിടെയാണിത്.

കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയോട് അനുഭാവം പുലർത്തുന്ന വിമത കോൺഗ്രസ് എംഎൽഎമാർ ബെംഗളൂരുവിലാണ് ഉള്ളത്.

കമൽനാഥിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എംഎൽഎമാർ രാജസ്ഥാനിലും.

  ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം

അതിനിടെ, ബിജെപി സ്വന്തം എംഎൽഎമാരെ ഹരിയാണയിലേക്ക് മാറ്റിയിരുന്നു.

സിന്ധ്യയോട് ആഭിമുഖ്യം പുലർത്തുന്ന വിമത എംഎൽഎമാരുമായി ആശയവിനിമയം നടത്താനും അവരെ തിരികെ കോൺഗ്രസ് ക്യാമ്പിലെത്തിക്കാനുമുള്ള ദൗത്യവുമായാണ് മധ്യപ്രദേശ് മന്ത്രി ജിത്തു പട്വാരി ബെംഗളൂരുവിലെത്തിയത്.

എന്നാൽ വിമതരുമായി ബന്ധപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അതിനിടെയാണ് മന്ത്രിയെ ബെംഗളൂരുവിൽവച്ച് കൈയേറ്റംചെയ്തുവെന്ന ആരോപണവുമായി കോൺഗ്രസ് വക്താവ് വിവേക് തൻഹ രംഗത്തെത്തിയത്.

കർണാടക പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തുവെന്നും പിന്നീട് വിട്ടയച്ചുവെന്നും വക്താവ് പറഞ്ഞു.

എംഎൽഎമാരെ തിരികെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബെംഗളൂരുവിലെത്തിയ പട്വാരി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

  കാണ്ടാമൃഗത്തിന്റെ ആക്രമണം: യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

അതിനിടെ തന്റെ മകനെ തിട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ മനോജ് ചൗധരിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us