നഷ്ട പ്രതാപം വീണ്ടെടുക്കാൻ പ്രശാന്ത് കിഷോറിന്റെ സഹായം തേടാൻ ജെ.ഡി.എസ്.

ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും പിന്നാലെ ഭരണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന്, പ്രതിഛായ വീണ്ടടുക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജഞൻ പ്രശാന്ത് കിഷോറിന്റെസഹായം തേടി ദൾ.

കിഷോറുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെങ്കിലും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നു പാർട്ടി നേതാക്കൾ പറയുന്നു.

പാർട്ടിയുടെ താൽപര്യത്തിനുവേണ്ടി ഇത്തരമൊരു സഹായം തേടുന്നതിൽ കുഴപ്പമില്ലെന്നു ദൾസംസ്ഥാന പ്രസിഡന്റ് എച്ച്.കെ.കുമാരസ്വാമി പറഞ്ഞു.

  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം

താഴെത്തട്ടിൽ നിന്നുൾപ്പെടെ പാർട്ടിയെ വളർത്താൻ ഇതു സഹായകമാകും.ദളും കോൺഗ്രസും ഒരുമിച്ച് മത്സരിച്ച് കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ
ദളിനും കോൺഗ്രസിനും ഒരുസീറ്റ് വീതമാണ് ലഭിച്ചത്.

ദൾദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയാണ് തോറ്റവരിലെ പ്രമുഖൻ.

ദേവഗൗഡയുടെ ഒരു പേരമകനായ പ്രജ്വൽ രേവണ്ണ മാത്രമാണ് ജയിച്ചത്. മറ്റൊരു പേരമകനായ നിഖിൽ ഗൗഡ മണ്ഡ്യയിൽ സുമലതയോട് പരാജയപ്പെട്ടു.

അതേ സമയം ഏതാനും ദിവസം മുൻപാണ് പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ നിന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുറത്താക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെലഹങ്കയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് നേപ്പാളിന്റെ അമരത്തേക്ക്; ബാലേന്ദ്ര ഷായുടെ ബെംഗളൂരു കഥ!
[masterslider id="10"]

Related posts

Click Here to Follow Us