ബെംഗളൂരു: നഗരത്തിൽ ജോലി കണ്ടെത്താനായി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർചെയ്ത യുവാവിന് നഷ്ടമായത് 1.82 ലക്ഷം രൂപ. കാടുഗൊഡി സ്വദേശി സന്തോഷ് ആചാര്യ (31)യാണ് തട്ടിപ്പിനിരയായത്.
ഡിസംബർ ആദ്യ ആഴ്ചയാണ് ബിരുദധാരിയായ സന്തോഷ് ആചാര്യ വെബ്‌സൈറ്റിൽ ജോലിക്കുവേണ്ടിയുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്തത്. ദിവസങ്ങൾക്കുശേഷം വെബ്‌സൈറ്റിന്റെ എക്സിക്യുട്ടീവ് വിളിച്ച് പണമടച്ച് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രിയങ്ക മൽഹോത്ര എന്നാണ് അവർ പരിചയപ്പെടുത്തിയത്. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയുണ്ടെന്നും പണമടച്ചാൽ അഭിമുഖത്തിനുള്ള അവസരമൊരുക്കിത്തരാമെന്നും അവർ പറഞ്ഞു. രജിസ്‌ട്രേഷൻ ഫീസായി 100 രൂപയാണ് ആവശ്യപ്പെട്ടത്.
ഈ തുക അതേ വെബ്സൈറ്റിൽ ഒൺലൈനായി അടയ്ക്കാൻ സന്തോഷ് തീരുമാനിക്കുകയായിരുന്നു. എന്നാൽ, പണം അടയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് എക്സിക്യുട്ടീവ് പറഞ്ഞതനുസരിച്ച് ‘റിഫ്രഷ് ’ ബട്ടൺ അമർത്തിയതോടെ പണം നഷ്ടമാവുകയായിരുന്നു.
മിനിറ്റുകൾക്കുള്ളിൽ മൂന്നുതവണകളായാണ് 1.82 ലക്ഷം രൂപ അക്കൗണ്ടിൽനിന്ന് പോയത്. പിന്നീട്, എക്സിക്യുട്ടീവിന്റെ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. കടുഗൊഡി പോലീസിൽ സന്തോഷ് പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.