സ്വകാര്യമേഖലയിലെ ജോലികൾക്ക് കന്നഡികർക്ക് മുൻഗണന നൽകുമെന്ന് സർക്കാർ!!

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ജോലികൾക്ക് കന്നഡികർക്ക് മുൻഗണന എന്ന നയം കൊണ്ടുവരാനൊരുങ്ങി സർക്കാർ. സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണംവേണമെന്ന്‌ ശഠിക്കുന്നതിനുപകരം മുൻഗണന നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കന്നഡികർക്ക് മുൻഗണന നൽകണമെന്ന് സ്വകാര്യ കമ്പനികളോട് ആവശ്യപ്പെടുമെന്ന് നിയമമന്ത്രി ജെ. മധുസ്വാമി പറഞ്ഞു.

  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി

സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണം വേണമെന്ന് 1983-ൽ സരോജിനി മഹിഷി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടും മാറിമാറിവന്ന സർക്കാരുകൾ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നഡ വികസന അതോറിറ്റി ചെയർമാൻ എസ്.ജി. സിദ്ധരാമയ്യ പറഞ്ഞു.

2017-ൽ കോൺഗ്രസ് സർക്കാർ സരോജിനി മഹിഷി റിപ്പോർട്ട് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കർണാടകത്തിൽ താമസിക്കുന്നവർ കന്നഡ പഠിക്കണമെന്ന് യെദ്യൂരപ്പയും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us