ബെംഗളൂരു: നഗരത്തിൽ പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വഴിയോര പെട്ടിക്കടകളിൽ വ്യാപക പരിശോധന നടത്തി ബി.ബി.എം.പി.
കഴിഞ്ഞ ദിവസം കടയ്ക്കു മുന്നിൽ സിഗരറ്റ് കുറ്റികൾ കണ്ടെത്തിയതിനെ തുടർന്ന് 27,000 രൂപയാണ് ഒരു കടയുടമയ്ക്കു പിഴ ചുമത്തിയത്. വിൽപനയ്ക്കു വച്ചിരിക്കുന്ന സിഗരറ്റ് വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിടിച്ചെടുക്കുന്നത്.
പുകവലിക്കുന്നവർക്കെതിരെ നടപടിയെടുക്കാതെ പാവപ്പെട്ട കച്ചവടക്കാരെ ബിബിഎംപി ദ്രോഹിക്കുകയാണെന്നു ബീഡി സിഗരറ്റ്
മർച്ചന്റ്‌സ് അസോസിയേഷൻ ആരോപിച്ചു. കടകളിൽ നിന്ന് സിഗരറ്റ് പാക്കറ്റുകൾ ഉദ്യോഗസ്ഥർ എടുത്തുകൊണ്ടു പോയതായും ആരോപണമുണ്ട്.
പൊതുസ്ഥലത്തു പുകവലി നിരോധിച്ചിട്ടുള്ളതിനാൽ കടകൾക്കു മുന്നിൽ സിഗരറ്റ് വലിക്കാൻ കച്ചവടക്കാർ അനുവദിക്കരുതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പുകവലിക്കുന്നവർക്കായി സ്മോക്കിങ് സോൺ ഏർപ്പെടുത്തുകയാണ് ബിബിഎംപി ആദ്യം ചെയ്യേണ്ടതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.