ഹൃദയാഘാതത്തെ തുടർന്ന് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ സമീർ അഹമ്മദ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : കുമാരസ്വാമി മന്ത്രിസഭയിലെ സിവിൽ സപ്ലെ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയും ചാമരാജ പേട്ടിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ .യുമായ ബി.സെഡ്.സമീർ അഹമ്മദ് ഖാനെ ഹൃദയാഘാതത്തെ തുടർന്ന് വിക്രം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്, അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. 6 പ്രാവശ്യം എം എൽ എ ആയ സമീർ അഹമ്മദ് ഖാനെ ഐഎംഎ ജ്വല്ലറി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 40000 പേരുടെ നിക്ഷേപം തട്ടിച്ച് കടന്നു കളഞ്ഞ ഐഎംഎ…

Read More

മെട്രോ കോച്ചിന്റെ താഴെ നിന്ന് പുകയുയർന്നു;പരിഭ്രാന്തരായ യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി.

ബെംഗളൂരു : നമ്മമെട്രോ കോച്ചിന്റെ അടിയിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. യാത്രക്കാരെ പുറത്തിറക്കി ബി.എം.ആർ.സി.എൽ അധികൃതർ മെട്രോ കോച്ച് ബയപ്പനഹള്ളിയിലെ ഡിപ്പോയിലയച്ച് വിശദമായ പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം 5:06 ഓടെയാണ് പർപ്പിൾ ലൈനിൽ ഇന്ദിരാ നഗറിൽ നിന്ന് ബൈപ്പനഹള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മെട്രോ കോച്ചിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ട്. വിപരീത ദിശയിൽ വരുന്ന മെട്രോ ട്രെയിനിലുളളവരാണ് ഇത് ശ്രദ്ധിച്ചത് ,ഉടൻ തന്നെ ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. Technical issue in Bengaluru Metro…

Read More

ഐ.എസ്.എൽ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം

കൊച്ചി: കഴിഞ്ഞ സീസണില്‍ പിറകിലായിപ്പോയ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി മിന്നുന്ന പ്രകടനത്തോടെ ആറാം സീസണ് തുടക്കമിട്ടു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് മഞ്ഞക്കടൽ ഇരമ്പി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം. നെജീരിയക്കാരന്‍ ബര്‍തലോമേവ് ഒഗ്ബെച്ചെ ടീമിനുവേണ്ടി ഗോള്‍വേട്ട നടത്തുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഒന്നാന്തരം തിരിച്ചുവരവ്. ബർത്തലോമ്യു ഒഗബെച്ചെയുടെ വകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ രണ്ടും. ആറാം മിനിറ്റിൽ തന്നെ അവർ എ.ടി.കെ. കൊൽക്കത്തയ്ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാൾ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. ലീഡ് നേടിയതോടെ…

Read More

നഗരത്തിൽ രഹസ്യമായി തീവ്രവാദ പ്രവർത്തനം നടത്തുന്ന സ്ലീപ്പർ സെല്ലുകൾ സജീവം; ആഭ്യന്തരമന്ത്രി

ബെംഗളൂരു: നഗരത്തിലും തീരദേശമേഖലയിലും രഹസ്യമായി തീവ്രവാദ പ്രവർത്തനം നടത്തുന്ന സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. രഹസ്യ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും മന്ത്രി  ആവശ്യപ്പെട്ടു. ബംഗ്ലദേശ് കുടിയേറ്റക്കാരുടെ മറവിൽ, ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) ‍ബെംഗളൂരു ആസ്ഥാനമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നതായി എൻഐഎ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സ്‍ലീപ്പർ സെല്ലുകളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയത്. ഇതിനായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പ്രവർത്തനത്തിന് ബെംഗളൂരുവിൽ നവംബർ 1ന് തുടക്കമിടും.

Read More

പൊതുസ്ഥലത്തെ പുകവലി നിയന്ത്രണം; വഴിയോര പെട്ടിക്കടകളിൽ വ്യാപക പരിശോധന നടത്തി ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വഴിയോര പെട്ടിക്കടകളിൽ വ്യാപക പരിശോധന നടത്തി ബി.ബി.എം.പി. കഴിഞ്ഞ ദിവസം കടയ്ക്കു മുന്നിൽ സിഗരറ്റ് കുറ്റികൾ കണ്ടെത്തിയതിനെ തുടർന്ന് 27,000 രൂപയാണ് ഒരു കടയുടമയ്ക്കു പിഴ ചുമത്തിയത്. വിൽപനയ്ക്കു വച്ചിരിക്കുന്ന സിഗരറ്റ് വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിടിച്ചെടുക്കുന്നത്. പുകവലിക്കുന്നവർക്കെതിരെ നടപടിയെടുക്കാതെ പാവപ്പെട്ട കച്ചവടക്കാരെ ബിബിഎംപി ദ്രോഹിക്കുകയാണെന്നു ബീഡി സിഗരറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ ആരോപിച്ചു. കടകളിൽ നിന്ന് സിഗരറ്റ് പാക്കറ്റുകൾ ഉദ്യോഗസ്ഥർ എടുത്തുകൊണ്ടു പോയതായും ആരോപണമുണ്ട്. പൊതുസ്ഥലത്തു പുകവലി നിരോധിച്ചിട്ടുള്ളതിനാൽ കടകൾക്കു മുന്നിൽ സിഗരറ്റ് വലിക്കാൻ കച്ചവടക്കാർ അനുവദിക്കരുതെന്നാണ്…

Read More

മുൻ വി.സി.യെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ മൂന്ന് ജീവനക്കാർ കൂടി കസ്റ്റഡിയിൽ

ബെംഗളൂരു: അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ ജീവനക്കാരായ മൂന്നുപേരെക്കൂടി ബെംഗളൂരു ആർ.ടി. നഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാൻസലർ സുധീർ അംഗുർ, സർവകലാശാലാ ഓഫീസ് എക്സിക്യുട്ടീവ് സൂരജ് സിങ് എന്നിവർ അറസ്റ്റിലായിരുന്നു. സർവകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ മധുകർ അംഗുറിനെയും ഡോ. അയ്യപ്പ ദൊരെയെയും കൊല്ലാൻ സുധീർ അംഗുർ ഒരുകോടി രൂപയ്ക്ക് ‘ക്വട്ടേഷൻ’ നൽകിയെന്നാണ് കേസ്. വധിക്കപ്പെട്ട ഡോ. അയ്യപ്പ ദൊരെയുടെ ഭാര്യ…

Read More

പീനിയയിലെ സ്വകാര്യ കോളേജിൽ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: പീനിയയിലെ സ്വകാര്യ കോളേജിൽ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. എം.ബി.എ. വിദ്യാർഥിയായ ശാലിനി(21)യാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സംശയം. കോളേജിലെ ഫ്രഷേഴ്സ് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള ഫാഷൻ ഷോയിൽ ശാലിനിയും സുഹൃത്തുക്കളും പങ്കെടുക്കാനിരുന്നതാണ്. ഇതിന്റെ പരിശീലനത്തിനിടെയാണ് മരണം സംഭവിച്ചത്. റാംപ് വാക്ക് പൂർത്തിയാക്കിയ ശേഷം സ്റ്റേജിന് സമീപം നിൽക്കുകയായിരുന്ന വിദ്യാർഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്ന് ശാലിനിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കോളേജിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Read More

ബി.എം.ടി.സി ബസുകൾക്ക് മാത്രമായുള്ള നഗരത്തിലെ ആദ്യത്തെ പാത പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു : ബിഎംടിസി ബസ്സുകൾക്ക് മാത്രമായി ആയി ബംഗളൂരുവിൽ ആദ്യമായി ഏർപ്പെടുത്തിയ പ്രത്യേക പാത പരീക്ഷണ ഓട്ടം ഇന്നുമുതൽ ആരംഭിച്ചു. ഔട്ടർ റിങ് റോഡിൽ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ വിവേകാനന്ദ റോഡ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ റോഡിൽ 3.5 മീറ്റർ ആണ് ബസുകൾക്ക് മാത്രമായി തൂണുകൾ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നത്. സർവീസ് നടത്തുമ്പോൾ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ  മനസ്സിലാക്കി പരിഹരിക്കുകയാണ് പത്ത് ദിവസത്തെ പരീക്ഷണ സർവീസിനെ ലക്ഷ്യം. നവംബർ ഒന്നിനാണ് പ്രത്യേക പാതയിൽ പൂർണതോതിൽ ബസ് സർവീസ് ആരംഭിക്കുക. ബസ്സുകളുടെ…

Read More

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കി.

ബെംഗളൂരു: മുഖ്യമന്ത്രിയുടെ പ്രളയദുരിതാ ശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കി യശ്വന്തപുരം കേരള സമാജം. മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ സംഘടനയുടെ രക്ഷാധികാരി സി.വി.നായര്‍ ,പ്രസിഡന്റ്‌ കെ.സി.ബിജു,സെക്രട്ടറി വിജയ വിശ്വനാഥ്,അഡ്വ: വിപിന്‍ എന്നിവര്‍ സംബന്ധിച്ചു.

Read More
Click Here to Follow Us