എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ എസ്ബിഐ കുറച്ചു. പലിശ നിരക്കുകൾ താഴുന്നതിനാലും ആവശ്യത്തിലധികം പണലഭ്യതയുള്ളതിനാലുമാണ് എസ്ബിഐ പലിശ നിരക്കുകൾ കുറച്ചത്.
പുതുക്കിയ പലിശ നിരക്കുകൾ:
– 180 ദിവസം മുതൽ 210 ദിവസംവരെ-6.25 ശതമാനം
– 211 ദിവസം മുതൽ ഒരു വർഷംവരെ-6.25 ശതമാനം
– ഒരുവർഷം മുതൽ രണ്ടുവർഷംവരെ-6.8 ശതമാനം
– രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ-6.7 ശതമാനം
– മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ-6.6 ശതമാനം
– അഞ്ചുവർഷത്തിനുമുകളിൽ-6.5 ശതമാനം.
(മുതിർന്ന പൗരന്മാർക്ക് അരശതമാനം അധിക പലിശ ലഭിക്കും.)
ദീർഘകാലവധിയുള്ള നിക്ഷേപങ്ങളുടെ(രണ്ടുകോടി രൂപയ്ക്കുതാഴയുള്ള)പലിശ നിരക്കിൽ 20 ബേസിസ് പോയന്റും അതിന് മുകളിലുള്ള തുകയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 35 ബേസിസ് പോയന്റുമാണ് കുറച്ചിട്ടുള്ളത്. 179 ദിവസത്തിനുതാഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശയിൽ 50 മുതൽ 75 ബേസിസ് പോയന്റുവരെ കുറവ് വരുത്തിയിട്ടുണ്ട്.
ചെറുകിട നിക്ഷേപകരെ നിരാശപ്പെടുത്തിക്കൊണ്ട് ഈയിടെ സർക്കാർ എൻഎസ് സി, കിസാൻ വികാസ് പത്ര, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കിൽ 10 ബേസിസ് പോയന്റ് കുറവ് വരുത്തിയിരുന്നു. ജൂൺ മാസം അവസാനം ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനെതുടർന്നാണ് ഈ പദ്ധതികളുടെ പലിശ നിരക്കും പരിഷ്കരിച്ചത്. ഇത് ബാങ്കുകൾക്കും പലിശ കുറയ്ക്കുന്നതിന് പ്രേരണയായതായാണ് വിലയിരുത്തൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.