നഗരത്തിൽ സ്ത്രീകൾക്കായി ‘പിങ്ക് ഓട്ടോ’ അടുത്തമാസം മുതൽ നിരത്തിലിറക്കുന്നു!!

ബെംഗളൂരു: ബി.ബി.എം.പി. നഗരത്തിൽ പിങ്ക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കുന്നു. സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിയാണ് പിങ്ക് ഓട്ടോറിക്ഷകൾ ഇറക്കുന്നത്. സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇത്തരം ഓട്ടോറിക്ഷയിൽ യാത്രചെയ്യാൻ സാധിക്കുക. ആദ്യഘട്ടത്തിൽ 1,000 പിങ്ക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്. പിങ്ക് ഓട്ടോയിൽ സി.സി.ടി.വി. ക്യാമറയും ജി.പി.എസും ഉള്ളതിനാൽ സ്ത്രീകൾക്ക് ഭയമില്ലാതെ യാത്രചെയ്യാം.

ബി.ബി.എം.പി.യുടെ ക്ഷേമപദ്ധതിയുടെ കീഴിലാകും ഓട്ടോറിക്ഷകൾ നിരത്തിലിറക്കുക. പിങ്ക് ഓട്ടോയ്ക്ക് 75,000 രൂപ സബ്സിഡി നൽകുമെന്ന് ബി.ബി.എം.പി. വെൽഫെയർ അസിസ്റ്റന്റ് കമ്മിഷണർ നാഗേന്ദ്ര നായക് പറഞ്ഞു. പുരുഷൻമാർക്കും സ്ത്രീകൾക്കും പിങ്ക് ഓട്ടോറിക്ഷകൾ ഓടിക്കാമെങ്കിലും സ്ത്രീകൾക്കായിരിക്കും മുൻഗണന.

  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്

ഓട്ടോറിക്ഷയുടെ ബ്രാൻഡ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളോ നിയമങ്ങളോ ഇല്ല. ഓട്ടോയിൽ സി.സി. ടി.വി. ക്യാമറയും ജി.പി.എസ്. സംവിധാനവും വേണമെന്നു മാത്രമാണ് നിർദേശമുള്ളത്. പിങ്ക് ഓട്ടോറിക്ഷകൾക്ക് ആർ.ടി.ഒ. അനുമതി നൽകും. ഓട്ടോറിക്ഷകൾ വിതരണം ചെയ്യാൻ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 20-നകം വിതരണക്കാരുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും.

അടുത്തമാസം പിങ്ക് ഓട്ടോകൾ നിരത്തിൽ ഓടിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ മുംബൈ, നോയിഡ, സൂറത്ത്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിൽ പിങ്ക് ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്. സാധാരണ ഓട്ടോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ പല ഉപദ്രവങ്ങളും നേരിടുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പിങ്ക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അധികൃതർ തീരുമാനിച്ചത്.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!
[masterslider id="10"]

Related posts

Click Here to Follow Us