ബെംഗളൂരു:മുതലാളി മുങ്ങിയതിലൂടെ കുപ്രസിദ്ധി ആര്‍ജിച്ച ഐ എം എ ജ്വല്ലറിയുടെ ജയനഗറില്‍ ഉള്ള ഷോറൂം തുറന്നു നോക്കിയ പ്രത്യേക അന്വേഷണ സംഘം അത്ഭുതപ്പെട്ടു,90% ആഭരണങ്ങളും ഷോറൂമില്‍ നിന്ന് നഷ്ട്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സാധാരണ ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും 30% ഓളം റിട്ടേണ്‍ നല്‍കാം എന്നും ഉറപ്പു നല്കിയ നിക്ഷേപം സ്വീകരിച്ച ഐ എം എ ഗ്രൂപ്പിന് രണ്ടു ജ്വല്ലറി ഷോ റൂമുകള്‍ ആണ് നഗരത്തില്‍ ഉള്ളത് ഒന്ന് ശിവാജി നഗറിലും അടുത്തത് ജയനഗറിലും.
ജയനഗറിലെ ഷോ റൂം തുറന്നു പരിശോധിച്ച പ്രത്യേക അന്വേഷണ സംഘം ആണ് 90 ശതമാനത്തോളം ആഭരണങ്ങള്‍ കടത്തിയതായി കണ്ടെത്തിയത്,ഐ എം എ ജ്വല്ലറിയുടെ ഉടമയായ മുഹമ്മദ് മന്‍സൂര്‍ ഖാന് ദുബായിലേക്ക് കടന്നതായാണ് പോലീസ് കരുതുന്നത്.ഈ സ്വര്ണാഭരനങ്ങളും ഖാന് കടത്തിയതായാണ് പോലീസ് കരുതുന്നത്.
ഖാന് രക്ഷപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് വരെ ജയനഗര്‍ ഷോറൂം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു എന്ന് മാത്രമല്ല ,എല്ലാ ഷെല്ഫുകളും ഡിസ് പ്ലേ അടക്കം സ്വര്‍ണാഭരണങ്ങള്‍ നിറഞ്ഞിരുന്നു എന്നും ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.