ബെംഗളൂരു റൂറലിൽ ബി.ജെ.പി. ഗ്ലാമർതാരത്തെ മത്സരിപ്പിക്കാൻ നീക്കം!!

ബെംഗളൂരു: ഇപ്പോൾ കോൺഗ്രസിന്റെ കൈവശമുള്ള ബെംഗളൂരു റൂറലിൽ മണ്ഡലം കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കാൻ ശക്തമായ സ്ഥാനാർഥിയെയാണ് ബി.ജെ.പി. നോക്കുന്നത്. ബി.ജെ.പി. മുൻമന്ത്രിയും നടനുമായ സി.പി. യോഗേശ്വരയുടെ മകൾ നിഷ യോഗേശ്വറിനെ മത്സരിപ്പിക്കാനാണ് നീക്കം.

സിനിമയിലും ഫാഷൻരംഗത്തും പ്രവർത്തിക്കുന്ന ഇരുപത്തിയൊമ്പതുകാരിയായ നിഷയെ സ്ഥാനാർഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സി.പി. യോഗേശ്വറുടെ പേര് ആദ്യം ഉയർന്നിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. മകളെ മത്സരിപ്പിച്ചാൽ പാർട്ടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് യോഗേശ്വർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അച്ഛൻ സി.പി. യോഗേശ്വറിനുവേണ്ടി നിഷ പ്രചാരണത്തിനിറങ്ങിയിരുന്നു.

നിഷ മത്സരിച്ചാൽ യോഗേശ്വറിന്റെ കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലിറങ്ങുന്ന മൂന്നാമത്തെ അംഗമായിരിക്കും. യോഗേശ്വറിന്റെ സഹോദരൻ സി.പി. രാജേഷ് രാമനഗര ജില്ലാപഞ്ചായത്ത് അംഗമാണ്. ജെ.ഡി.എസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടന്നുകൊണ്ടിരുന്ന ബെംഗളൂരു റൂറലിൽ ഇത്തവണ ഇരുവരും ഒന്നിച്ചു മത്സരിക്കുന്നതിനാൽ ബി.ജെ.പി.യാണ് ഇവരുടെ മുഖ്യ എതിരാളി.

മന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻകൂടിയായ ഡി.കെ. സുരേഷാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമായ രാമനഗര ഉൾപ്പെടെയുള്ള വൊക്കലിഗ വോട്ടുകൾ നിർണായകശക്തിയായ നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്നതാണ് ബെംഗളൂരു റൂറൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us