“മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണ്” രൂക്ഷ വിമര്‍ശനവുമായി ദിവ്യ സ്പന്ദന.

ഡല്‍ഹി : കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മാധ്യമ വിഭാഗം മേധാവിയും മുന്‍ സാന്‍ഡല്‍ വുഡ് സൂപ്പര്‍ നായികയുമായിരുന്ന രമ്യ എന്നാ ദിവ്യ സ്പന്ദനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ധേഹത്തിന്റെ അനുയായികളെയും രൂക്ഷമായി വിമര്‍ശിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്.ട്വിറ്റെറില്‍ മോദി അനുകൂലികള്‍ മറുപടിയുമായി എത്തിയതോടെ പോസ്റ്റ്‌ വൈറല്‍ ആയി.

കര്‍ണാടകയിലെ മണ്ട്യയില്‍ നിന്നുള്ള ദിവ്യ സ്പന്ദന ,”രമ്യ”എന്നാ പേരില്‍ ആണ് സിനിമാ രംഗത്ത് അറിയപ്പെട്ടിരുന്നത്.തമിഴടക്കം ഉള്ള മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും കൂടുതല്‍ സിനിമകള്‍ പുറത്ത് വന്നത് കന്നടയില്‍ ആയിരുന്നു.2013 ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് വേണ്ടി മണ്ട്യയില്‍ ജയിച്ച് എങ്കിലും അടുത്ത വര്ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജെ ഡി എസ്സിലെ സി എസ് പുട്ടരാജുവിനോട് പരാജയപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us