മാണ്ഡ്യ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റ് അത് സുമലതയ്ക്ക് നൽകാനാകില്ല കോൺഗ്രസിനെ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ;മണ്ഡലത്തിൽ ജനസമ്പർക്കം നടത്തുന്ന “ക്ലാര” ഇനി സ്വതന്ത്രയായോ ബിജെപി പിന്തുണയോടെ മത്സരിക്കേണ്ടി വരും.

ബെംഗളൂരു :മാണ്ഡ്യ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റ് ആണെന്നും അവിടെ സുമലതയ്ക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ കഴിയില്ല എന്നും സിദ്ധരാമയ്യ തറപ്പിച്ചുപറഞ്ഞു ഈ സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചത് മുഖ്യമന്ത്രി.

കുമാരസ്വാമിയുടെ മകനും സിനിമാ നടനുമായ നിഖില്‍ ഗൌഡ  ഈ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു മാണ്ഡ്യ ലോക്സഭാ സീറ്റിന് കോൺഗ്രസ് ഒരുഘട്ടത്തിലും അവകാശവാദം ഉന്നയിച്ചിട്ടില്ല.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

“ജെ ഡി എസ്സിന്റെ  സിറ്റിംഗ് സീറ്റ് കൂടിയായ മാണ്ഡ്യ യിൽ അവർ സ്ഥാനാർഥിയെ നിർണയിക്കും”സിദ്ധരാമയ്യ പറഞ്ഞു , സ്ഥാനാർഥിത്വത്തെ പിന്തുണച്ച് നിഖിലിനെ അമ്മയും രാമ നഗറിൽനിന്നുള്ള എംഎൽഎയുമായ അനിത കുമാരസ്വാമിയും ഇന്നലെ രംഗത്തുവന്നിരുന്നു.

അന്തരിച്ച കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന റിബല്‍ സ്റ്റാര്‍ അംബരീഷിന്റെ  ഭാര്യയായ സുമലത മാണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉള്ളത്,ബിജെപി പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
[masterslider id="10"]

Related posts

Click Here to Follow Us