കർണാടകത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ കന്നഡക്കാർക്ക് ജോലിസംവരണം!!

ബെംഗളൂരു: അടുത്തുവരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കന്നഡവികാരം അനുകൂലമാക്കാൻ കർണാടക സർക്കാർ നീക്കം. സ്വകാര്യസ്ഥാപനങ്ങളിൽ സാങ്കേതികതസ്തികകൾ ഒഴികെയുള്ളവയിൽ കന്നഡക്കാർക്ക് 100 ശതമാനം ജോലിസംവരണം ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം.

മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സർക്കാരാണ് ആദ്യം സംവരണം ഏർപ്പെടുത്താൻ നീക്കംനടത്തിയത്. എന്നാൽ, ഐ.ടി. കമ്പനികൾ എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാർ പിന്നോട്ടുപോകുകയായിരുന്നു. സംവരണം നടപ്പാക്കുന്നതിന് 1961-ലെ വ്യവസായനിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.

ഭേദഗതി നടപ്പായാൽ സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന ജോലികൾ പൂർണമായും കന്നഡക്കാർക്ക് ലഭിക്കും. സർക്കാരിൽനിന്ന്‌ നികുതിയിളവ് അടക്കമുള്ള അനുകൂല്യങ്ങൾ ലഭിക്കുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും നിയമം ബാധകമാക്കുമെന്ന് ഗ്രാമവികസനമന്ത്രി കൃഷ്ണബൈരഗൗഡ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ബെംഗളൂരു നഗരത്തിലെ പല സ്വകാര്യസ്ഥാപനങ്ങളിലും അയൽസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കൂടുതലായും ജോലിചെയ്യുന്നത്. നിയമം വരുന്നതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് തൊഴിൽസാധ്യത കുറയും. അതേസമയം ഐ.ടി., ബി.ടി. കമ്പനികൾക്ക് ഇളവ് സർക്കാർ പരിഗണിക്കും. തൊഴിൽസംവരണത്തിൽനിന്ന് ഐ.ടി. കമ്പനികളെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിന് സർക്കാർ അംഗീകാരം നൽകിയേക്കും.

ജോലി നൽകുന്നതിൽ കർണാടകത്തിൽനിന്നുള്ളവർക്ക് മുൻഗണന നൽകാൻ നിർദേശിക്കാനേ സർക്കാരിന് കഴിയൂവെന്നാണ് 2018 ജനുവരിയിൽ അഡ്വക്കേറ്റ് ജനറൽ മധുസുദൻ നായിക്ക് സർക്കാരിന് നിയമോപദേശം നൽകിയത്. ഇത്തരമൊരു കാര്യം നിർബന്ധമാക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 16(1)-ന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർനീക്കം ഭരണഘടനാവിരുദ്ധമാണെന്നാണ് സ്വകാര്യസ്ഥാപനങ്ങളുടെയും നിലപാട്.

എന്നാൽ, നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനുമുമ്പ് നിയമവിദഗ്ധരുമായി ചർച്ചനടത്തുമെന്ന് മന്ത്രി കൃഷ്ണബൈരഗൗഡ പറഞ്ഞു. എന്നാൽ, നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനുമുമ്പ് നിയമവിദഗ്ധരുമായി ചർച്ചനടത്തുമെന്ന് മന്ത്രി കൃഷ്ണബൈരഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us