മരം കോച്ചുന്ന തണുപ്പ്;എങ്ങും മൂടൽമഞ്ഞ്; അന്തരീക്ഷ താപനില 10 ഡിഗ്രിക്കും താഴെ;പതിറ്റാണ്ടുകൾക്ക് ശേഷം തണുപ്പ് പുതച്ച് നഗരം; 15 വിമാനങ്ങൾ വൈകി.

ബെംഗളൂരു: കുറെയേറെ വർഷങ്ങൾക്ക് ശേഷം നഗരം മരം കോച്ചുന്ന തണുപ്പിലേക്ക്. ഇന്നലെയും ഇന്ന് പുലർച്ചെയും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10° ഡിഗ്രീ സെൽഷ്യസ്. 2012 ജനുവരിയിൽ രേഖപ്പെടുത്തിയ 12 ഡിഗ്രി സെൽഷ്യസ് ആയിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനില.

  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ

വരും ദിവസങ്ങളിലും തണുപ്പ് കൂടും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ മേഖലയിൽ നിന്നുള്ള കാറ്റാണ് സംസ്ഥാനത്ത് തണുപ്പുകൂടാൻ കാരണമായി കരുതുന്നത്. മൈസൂരു, കുടക്, ശിവമൊഗ്ഗ എന്നിവിടങ്ങളിലും താപനില 10 ഡിഗ്രിയിൽ താഴെയായി കുറഞ്ഞു.

പുകമഞ്ഞ് കാരണം കെംപ ഗൗഡ വിമാനത്താവളത്തിൽ രാവിലെ 8 മണിക്ക് മുമ്പുള്ള 15 വിമാന സർവീസുകൾ വൈകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us