ലണ്ടന്‍: സാധനങ്ങളും സേവനങ്ങളും വിൽക്കാനും വാങ്ങാനും ഉപയോഗിക്കുന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ കാമുകിയെ വില്‍പ്പനയ്ക്ക് വെച്ച് ബ്രിട്ടീഷ് യുവാവ്.
ഇ-ബേയിലാണ് ഡെയില്‍ ലീക്ക്സ് എന്ന യുവാവ് കാമുകിയെ വില്‍പ്പനയ്ക്ക് വെച്ചത്. ‘വിൽക്കാനുണ്ട്’ എന്ന അടിക്കുറിപ്പോടെ കാമുകിയുടെ ചിത്രം ഉള്‍പ്പടെയാണ് ഇ-ബേയിൽ പരസ്യം നൽകിയത്.
എന്നാൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇ-ബേ ഉപയോക്താക്കൾ കാമുകിക്ക് വിലയും ഇട്ടു തുടങ്ങി. 68 ലക്ഷം രൂപ വരെ വില നൽകാൻ ആളുകൾ എത്തിയതോടെ ഇ-ബേ അധികൃതർ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റിൽ നിന്ന് നീക്കം ചെയ്തു.
വെബ്സൈറ്റിന്റെ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പിൻവലിച്ചത്. ഒരു വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ് ഇരുവരും.
അതേസമയം താൻ നൽകിയ പരസ്യം വെറും തമാശയായി മാത്രമേ കാമുകി കരുതിയിട്ടുള്ളെന്നും അതിൽ കാമുകി കെല്ലി ഗ്രീവ്സിന് പരിഭവമൊന്നുമില്ലെന്നുമാണ് ഡെയില്‍ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.