വായ്പാതിരിച്ചടവ് മുടങ്ങിയ കർഷകർക്ക് ബാങ്കുകൾ റിക്കവറി നോട്ടീസ് അയയ്ക്കരുതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.

ബെംഗളൂരു: വായ്പാതിരിച്ചടവ് മുടങ്ങിയ കർഷകർക്ക് ബാങ്കുകൾ റിക്കവറി നോട്ടീസ് അയയ്ക്കരുതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കാർഷികവായ്പ സർക്കാർ എഴുതിത്തള്ളിയതിനെതുടർന്നാണ് നിർദേശം നൽകിയത്. വിവിധ ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത രണ്ടുലക്ഷം രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളാൻ തീരുമാനിച്ചത്. നാലുഘട്ടങ്ങളിലായി എഴുതിത്തള്ളൽ നടപ്പാക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് മുഴുവൻ കർഷകർക്കും സർക്കാർ പ്രഖ്യാപനത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല. ബാങ്കുകൾ നൽകിയ 35,000 കോടി രൂപയുടെ വായ്പയാണ് സർക്കാർ എഴുതിത്തള്ളുന്നത്. ഈ തുക സർക്കാർ ബാങ്കുകൾക്ക് നൽകണം.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

എന്നാൽ വായ്പ എഴുതിത്തള്ളൽ പൂർണമായും നടപ്പാക്കുന്നതിന് അടുത്ത ജൂലായിക്കുള്ളിൽ വായ്പാതുക അടച്ചുതീർക്കാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. അതുവരെ ബാങ്കുകൾ സഹകരിക്കണമെന്നും കർഷകർക്ക് നോട്ടീസ് അയയ്ക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി. സർക്കാരിന്റെ സാമ്പത്തികനില ഭദ്രമായതിനാൽ കാർഷികക്കടം എഴുതിത്തള്ളുന്നത് സർക്കാരിന്റെ പരിപാടികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് നോട്ടീസ് അയയ്ക്കരുതെന്ന് ജില്ലാഭരണകൂടവും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us